പി ജയരാജന്‍ വധശ്രമക്കേസ്: ഹൈക്കോടതി വിധിക്കെതിരെ  അപ്പീലുമായി സർക്കാർ സുപ്രീംകോടതിയിലേക്ക്

പി ജയരാജന്‍ വധശ്രമക്കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ സുപ്രീംകോടതിയിലേക്ക്

കേസിലെ ഒന്നാം സാക്ഷിയായ പി ജയരാജന്റെ മൊഴി കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്നതാണ് സർക്കാരിന്‍റെ പ്രധാന വാദം
Updated on
1 min read

സിപിഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇത് സംബന്ധിച്ച് ശിപാർശ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് നൽകി.

ഹൈക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണെന്ന് ആരോപിച്ചാണ് സർക്കാർ അപ്പീൽ നൽകുക. അപ്പീൽ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ പൂർത്തിയാക്കി. അടുത്ത ദിവസം തന്നെ അപ്പീൽ ഫയൽ ചെയ്യും. കേസിലെ ഒന്നാം സാക്ഷിയായ പി ജയരാജന്റെ മൊഴി കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്നതാണ് സർക്കാരിന്‍റെ വാദം.

പി ജയരാജന്‍ വധശ്രമക്കേസ്: ഹൈക്കോടതി വിധിക്കെതിരെ  അപ്പീലുമായി സർക്കാർ സുപ്രീംകോടതിയിലേക്ക്
പി ജയരാജന്‍ വധശ്രമക്കേസ്: എട്ടു പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആറ് ആർഎസ്എസ് പ്രവർത്തകരിൽ അഞ്ച് പേരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിന തടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെയും രണ്ടാം പ്രതിയുടെ ശിക്ഷ കുറച്ചതിനെതിരെയുമാണ് അപ്പീൽ നൽകുന്നത്.

വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പ്രതികളുടെ ശിക്ഷ ജസ്റ്റിസ് സോമരാജൻ റദ്ദാക്കിയത്. വിചാരണ കോടതി വിട്ടയച്ച മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

പി ജയരാജന്‍ വധശ്രമക്കേസ്: ഹൈക്കോടതി വിധിക്കെതിരെ  അപ്പീലുമായി സർക്കാർ സുപ്രീംകോടതിയിലേക്ക്
കേരളത്തിന് സുപ്രീം കോടതി അനുവദിച്ച തുകയിൽ കിഫ്‌ബി തിരിച്ചടവ് വിഹിതവും ജിഡിപി കണക്കിലെ വ്യത്യാസവും

1999 ഓഗസ്റ്റ് 25ന് വൈകുന്നേരം 5.15ന് തിരുവോണ ദിവസം പി. ജയരാജനെതിരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തലശേരി സെഷൻസ് കോടതി പ്രതികൾക്ക് ആറ് പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നു മുതൽ അഞ്ച് വരെ പ്രതികളായ കൊയ്യോൻ മനു, പാര ശശി, എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്.

സംഭവം നടന്ന് ഒരു മണിക്കൂറിനകം പ്രഥമവിവര മൊഴി നൽകുകയും ഉടൻ പ്രഥമവിവര റിപ്പോർട്ട് തയാറാക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ അവകാശപ്പെടുമ്പോഴും മജിസ്‌ട്രേറ്റിനു മുന്നിൽ ഇവ ഹാജരാക്കിയത് മൂന്നാംദിവസമാണെന്നും ആശുപത്രിയിൽ കഴിയവേ ബോധമുണ്ടായിരുന്നെങ്കിലും ആക്രമണത്തിനിരയായ ജയരാജൻറെ മൊഴിയെടുത്തത് 21-ാം ദിവസമാണെന്നുമടക്കം പ്രതികളുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

logo
The Fourth
www.thefourthnews.in