ഉള്‍പ്പാർട്ടി സമരം സ്വാഭാവികം; ഇ പി ജയരാജനെതിരെയുള്ള 
അഴിമതി ആരോപണം നിഷേധിക്കാതെ പി ജയരാജന്‍

ഉള്‍പ്പാർട്ടി സമരം സ്വാഭാവികം; ഇ പി ജയരാജനെതിരെയുള്ള അഴിമതി ആരോപണം നിഷേധിക്കാതെ പി ജയരാജന്‍

ഇ പി ജയരാജന്‍ സമുന്നതനായ നേതാവാണെന്നും പാര്‍ട്ടിയില്‍ ഉള്‍പ്പാർട്ടി സമരം സ്വാഭാവികമാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
Updated on
1 min read

എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന് എതിരെ സംസ്ഥാന കമ്മിറ്റിയില്‍ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത നിഷേധിക്കാതെ പി ജയരാജന്‍. ഇ പി ജയരാജന്‍ സമുന്നതനായ നേതാവാണെന്നും പാര്‍ട്ടിക്കകത്ത് തെറ്റായ പ്രവണതകള്‍ക്കെതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കുമെന്നുമായിരുന്നു പി ജയരാജന്റെ പ്രതികരണം

 ഉള്‍പ്പാർട്ടി സമരം സ്വാഭാവികം; ഇ പി ജയരാജനെതിരെയുള്ള 
അഴിമതി ആരോപണം നിഷേധിക്കാതെ പി ജയരാജന്‍
"ഇ പി ജയരാജൻ അഴിമതിക്കാരൻ"; സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ

എല്ലാ പാര്‍ട്ടി ഘടകങ്ങളിലും ചര്‍ച്ച ചെയ്യാനുള്ള തെറ്റുതിരുത്തല്‍ രേഖയാണ് കമ്മിറ്റി ചര്‍ച്ച ചെയ്തത്. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളും വാര്‍ത്തകളും മാധ്യമങ്ങളുടെ സ്ഥിരം സൃഷ്ടിയാണ്. കമ്മിറ്റി യോഗത്തിന് ശേഷമുള്ള തീരുമാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പ്രതികരിച്ചു.

 ഉള്‍പ്പാർട്ടി സമരം സ്വാഭാവികം; ഇ പി ജയരാജനെതിരെയുള്ള 
അഴിമതി ആരോപണം നിഷേധിക്കാതെ പി ജയരാജന്‍
കുന്നിടിച്ചും ജലം ഊറ്റിയും പണിത റിസോർട്ട്; വിവാദങ്ങളുടെ അടിത്തറയിൽ ഉയർന്ന വൈദേകം

സിപിഎമ്മിനെ താറടിച്ചു കാണിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പാല് ചുരത്തുന്ന അകിടില്‍ നിന്ന് ചോര കിട്ടുമോ എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പി ജയരാജന്‍ വിമര്‍ശിച്ചു. അടി മുതല്‍ മുടി വരെ സേവനമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തെറ്റു തിരുത്തല്‍ രേഖയാണ് സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചത് അത് വ്യക്തിപരമായ ആക്ഷേപമുന്നയിക്കാനുള്ള വേദിയല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in