പി കെ കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ ഭരണം കേരളം അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; രാജശാസനയുടെ കാലം കഴിഞ്ഞെന്ന് ജോസ് കെ മാണി

ഗവർണറുടെ നടപടിയിൽ പ്രതിഷേധവുമായി ഭരണ- പ്രതിപക്ഷ പാർട്ടികൾ
Updated on
1 min read

ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ ഭരണ- പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം മുറുകുന്നു. മുസ്ലീം ലീഗും കേരളാ കോൺഗ്രസ് എമ്മും ഗവർണർക്കെതിരെ രംഗത്തെത്തി. ഗവര്‍ണര്‍ ഭരണത്തെ കേരളം അംഗീകരിക്കില്ലെന്നും ഇവിടെയൊരു സര്‍ക്കാരുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ജോസ് കെ മാണിയും പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി
ധനമന്ത്രിയോടുള്ള 'പ്രീതി നഷ്ടമായി'; മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍ ; നടക്കില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ- ഗവർണർ പ്രശ്നംമൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടിപറഞ്ഞു. ഓരോ ദിവസവും ഗവര്‍ണര്‍ ഓരോ കാര്യങ്ങള്‍ പറയുകയാണ്. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഭരണത്തില്‍ അപാകതകണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.

പി കെ കുഞ്ഞാലിക്കുട്ടി
​ഗവർണർക്കെതിരെ ആഞ്ഞടിച്ച് എൽഡിഎഫ്; ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കാനം, പ്രായാധിക്യത്തിന്റെ മാനസിക പ്രശ്നമെന്ന് ഐസക്

ഗവര്‍ണറുടേത് ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. രാജശാസനങ്ങളുടെ കാലം കഴിഞ്ഞെന്ന് ഗവര്‍ണര്‍ ഓര്‍മിക്കണം. ഗവര്‍ണര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐ, എൽജെഡി, ആർഎസ്പി തുടങ്ങിയ പാർട്ടികളും ഗവർണർക്കെതിരെ രംഗത്തെത്തി. മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഗവർണറെ രൂക്ഷമായി വിമർശിച്ചെങ്കിലും സർക്കാർ- ഗവർണർ പോര് വ്യാജ ഏറ്റുമുട്ടലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെത്.

പി കെ കുഞ്ഞാലിക്കുട്ടി
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വ്യാജ ഏറ്റുമുട്ടലെന്ന് സതീശന്‍; ഗവർണറുടെ നടപടിയെ വിമർശിച്ച് പ്രതിപക്ഷം
logo
The Fourth
www.thefourthnews.in