സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാർട്ടി ജനാധിപത്യം സതീശൻ തകർത്തു
Updated on
1 min read

കോണ്‍ഗ്രസിനും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനങ്ങള്‍ ഉന്നയിച്ച പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടലംഘനവും ചൂണ്ടിക്കാണിച്ചാണ് നടപടി. ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് കെപിസിസി പുറത്തിറക്കി. ഇനി ഇടതുപക്ഷത്തിനൊപ്പമായിരിക്കും യാത്രയെന്ന് സരിൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിൻ. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ യഥാർത്ഥ കാരണം വി ഡി സതീശനാണെന്ന് സരിൻ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാർട്ടി ജനാധിപത്യം സതീശൻ തകർത്തു. ധിക്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും മുഖമാണ് അദ്ദേഹം.

പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെത്തിയത് അട്ടിമറിയിലൂടെയായിരുന്നെന്ന ഗുരുതര ആരോപണവും സരിൻ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയെ എതിർക്കേണ്ട എന്നതാണ് സതീശന്റെ നിലപാട്. സിപിഐഎം വിരുദ്ധത അണികളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു.

"വടകര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടന്നത് സതീശന്റെ അട്ടിമറിയാണ്. ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാർഥിയാക്കിയത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് വഴിവെച്ചതിന്റെ സതീശന്റെ തീരുമാനമാണ്, ബിജെപിയെ സഹായിക്കാൻ മാത്രം. പാർട്ടിയെ നിയന്ത്രിക്കുന്നത് മൂന്നംഗ സംഘമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടി സതീശൻകൂടിയാണ്. ഔചിത്യമില്ലാത്ത ആള്‍രൂപമാണ് രാഹുല്‍. പാലക്കാട് രാഹുലിന് തിരിച്ചടിയുണ്ടാകും," സരിൻ വ്യക്തമാക്കി.

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം
'ഷാഫി പറമ്പിലിന് പാർട്ടി വഴങ്ങി'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനപരിശോധിക്കണമെന്ന് പി സരിൻ, നേതൃത്വത്തിന് രൂക്ഷവിമർശനം

ഷാഫി പറമ്പിലിനെതിരെയും വിമർശനമാണ് സരിൻ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയോട് മൃദുസമീപനവും സിപിഐഎമ്മിനോട് വിരുദ്ധതയുമുണ്ടാകുന്ന രാഷ്ട്രീയ ഗുണം ഷാഫി എവിടെ നിന്നാണ് പഠിച്ചതെന്ന് സരിൻ ചോദിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന അവകാശപ്പെടുന്ന ഷാഫിക്ക് അതിനുള്ള അർഹതയില്ല. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ സംസ്കാരം ഇതല്ല. കേരള രാഷ്ട്രീയം മലീമസമാക്കുന്നതില്‍ ഷാഫിക്കും പങ്കുണ്ടെന്നും സരിൻ ആരോപിച്ചു.

പാലക്കാട് നഗരസഭ ബിജെപിക്ക് വിട്ടുകൊടുത്തത് നവംബർ 13ന്റെ സെറ്റില്‍മെന്റാണോയെന്നും സരിൻ ചോദിച്ചു. ഷാഫിക്ക് ലഭിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സിപിഐഎം വോട്ടുകള്‍ രാഹുലിന് ലഭിക്കില്ല. സിപിഐഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിരന്തര വിമർശകനാണ് രാഹുല്‍. അതിനാല്‍ സിപിഐഎം വോട്ടുകള്‍ രാഹുലിന് ലഭിക്കില്ല. പിന്നെ, എവിടുന്ന് വോട്ടുകണ്ടെത്തുമെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും സരിൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in