'കോണ്‍ഗ്രസില്‍ നേതൃത്വമില്ല, പ്രവര്‍ത്തകര്‍ എന്നെ മനസിലാക്കും'; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

'കോണ്‍ഗ്രസില്‍ നേതൃത്വമില്ല, പ്രവര്‍ത്തകര്‍ എന്നെ മനസിലാക്കും'; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമായിരുന്നു ബിജെപി പ്രവേശനത്തിന് ശേഷമുള്ള പത്മജയുടെ പ്രതികരണം
Updated on
1 min read

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പത്മജ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമായിരുന്നു പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഞാന്‍ സന്തുഷ്ടയായിരുന്നില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നേതൃത്വത്തെ പലവട്ടം അറിയിച്ചു. പക്ഷേ പരിഗണിക്കപ്പെട്ടിട്ടില്ല.കരുണാകരനും കോണ്‍്രസില്‍ വലിയ അവഗണന നേരിട്ടു. ഞാനും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയി. കോണ്‍ഗ്രസില്‍ നേതൃത്വമില്ല. പാര്‍ട്ടിയിലെ വിഷയങ്ങള്‍ അറിയിക്കാന്‍ സോണിയയെ പലവട്ടം കാണാന്‍ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല, അത്തരം അവഗണനകളെല്ലാം ഈ തീരുമാനത്തിന് കാരണമായി. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നെ മനസിലാകുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസില്‍ നേതൃത്വമില്ല, പ്രവര്‍ത്തകര്‍ എന്നെ മനസിലാക്കും'; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍
പത്മജയുടെ കൂടുമാറ്റം: ഷോക്കേറ്റ് കോണ്‍ഗ്രസ്, ആത്മവിശ്വാസത്തില്‍ ബിജെപി, അവസരം മുതലെടുക്കാന്‍ സിപിഎം

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലോചിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. അച്ഛന്‍ കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പോലും താന്‍ പാര്‍ട്ടിവിട്ടില്ല. അതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ക്ക് എന്നെ മനസിലാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്നെ തോല്‍പിച്ചത് അരെന്ന് എനിക്കറിയാം, താല്‍പിച്ചവരെ തന്നെ തന്റെ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിച്ചു. തൃശൂരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നേരിട്ടത്. രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ച അവസ്ഥ ഉണ്ടായിരുന്നു എന്നും പത്മജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in