കൊല്ലപ്പെട്ട ശ്രീനിവാസൻ
കൊല്ലപ്പെട്ട ശ്രീനിവാസൻ

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

കൊച്ചി എന്‍ഐഎ യൂണിറ്റ് കേസ് അന്വേഷണം ഉടനാരംഭിക്കും
Updated on
1 min read

പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേസ് ഏറ്റെടുത്തത്. കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊച്ചിയിലെ എന്‍ഐഎ യൂണിറ്റ് കേസ് അന്വേഷണം ഉടനാരംഭിക്കും.

നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു.തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് നടന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎയ്ക്ക് വിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നു.

പോപുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു. 

പോപുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ സി എ റൗഫ്, യഹിയ തങ്ങള്‍ എന്നിവരെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികളാക്കിയിരുന്നു. പോപുലര്‍ ഫ്രണ്ടിനെ രാജ്യവ്യാപകമായി നിരോധിച്ചതിന് ശേഷമായിരുന്നു ഇവരെ പ്രതി ചേർത്തത്.

logo
The Fourth
www.thefourthnews.in