ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; പരോൾ അനുവദിച്ചത് കൊടി സുനി ഒഴികെ 10 പേർക്ക്

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; പരോൾ അനുവദിച്ചത് കൊടി സുനി ഒഴികെ 10 പേർക്ക്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് പരോളിന്‌ അനുമതി നൽകിയത്
Updated on
1 min read

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ. കോടി സുനി ഒഴികെ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് പരോളിന്‌ അനുമതി നൽകിയത്. ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന പ്രതികളിൽ ആറ് പേർക്ക് ഫെബ്രുവരിയിൽ ഹൈക്കോടതി ശിക്ഷ ഇരട്ടജീവപര്യന്തമാക്കി വർധിപ്പിച്ചിരുന്നു.

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; പരോൾ അനുവദിച്ചത് കൊടി സുനി ഒഴികെ 10 പേർക്ക്
ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ ശിക്ഷയിളവുമില്ല

ടിപിയെ വെട്ടിക്കൊന്നതില്‍ നേരിട്ട് പങ്കാളികളായ ഒന്നാം പ്രതി എംസി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ്, അഞ്ചാം പ്രതി കെകെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർക്ക് കൊലപാതകം കൂടാതെ ഗൂഢാലോചനയിലും പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടി ഹൈക്കോടതി വിധിച്ചത്. 20 വർഷം കഴിയാതെ ശിക്ഷ ഇളവ് നല്കാൻ പാടില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയും വര്‍ധിപ്പിച്ചിട്ടില്ല.

പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു എന്ന് മാത്രമല്ല കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ പുതുതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയവർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അവരുടെ പ്രായം കണക്കിലെടുത്തതായിരുന്നു ജീവപര്യന്തത്തിൽ ഒതുക്കിയത്.

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; പരോൾ അനുവദിച്ചത് കൊടി സുനി ഒഴികെ 10 പേർക്ക്
ടി പി വധം: 'തിരശ്ശീലയ്ക്ക് പിന്നിലുള്ളവര്‍ പുറത്തുവരേണ്ടതുണ്ട്', നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ

സിപിഎം വിട്ട് ആർഎംപി എന്ന പാർട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപിയെന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

logo
The Fourth
www.thefourthnews.in