കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍അജയ് മധു

VIDEO|കോടിയേരി പറഞ്ഞു;''പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം''

ജനങ്ങളുടെ ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തി
Updated on
1 min read

തിരുവനന്തപുരത്തെ ഇകെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടന ചടങ്ങായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി. സിപിഎം മെമ്പര്‍മാരും അനുഭാവികളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം എന്നായിരുന്നു കോടിയേരി ചടങ്ങില്‍ പറഞ്ഞത്. പാര്‍ട്ടി ജീവകാരുണ്യ പ്രവര്‍ത്തനത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നു. കേരളത്തില്‍ ഒരു ലക്ഷം വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യണം. സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റം വരണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

സര്‍ക്കാര്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസ്രൂതീതമായ നീക്കങ്ങള്‍ നടക്കുന്നു. പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നുവെന്ന യാഥാര്‍ഥ്യം എല്ലാവരും മനസിലാക്കണം. അതിന്റെ കേന്ദ്രം ഡല്‍ഹിയാണ്, അതിന്റെ ആസ്ഥാനം ആര്‍എസ്എസ് ഓഫീസാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണം. ജനങ്ങളുടെ ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in