നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നും; മൃതദേഹങ്ങളിലൊന്ന് 56 കഷ്ണങ്ങള്‍, കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു

നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നും; മൃതദേഹങ്ങളിലൊന്ന് 56 കഷ്ണങ്ങള്‍, കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു

നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണെന്ന് ഡിഐജി ആർ നിശാന്തിനി
Updated on
1 min read

പത്തനംതിട്ട ഇലന്തൂരിൽ നാടിനെ ഞെട്ടിച്ച നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണെന്ന് ഡിഐജി ആർ നിശാന്തിനി. ഭ​ഗവൽ സിങിന്റെ വീട്ടിൽ വെച്ചുതന്നെയാണ് കൊലപാതകം നടന്നത്. വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നത്. ഭ​ഗവൽ സിങിനും ഭാര്യ ലൈലയ്ക്കും ഏജന്റ് മുഹമ്മദ് ഷാഫിയ്ക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതായും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും ഡിഐജി വ്യക്തമാക്കി. അന്വേഷണത്തിൽ നിർണായകമായത് സ്ത്രീകളെ തട്ടിക്കൊണ്ടുപോയ വാഹനമാണെന്ന് ഡിസിപി ശശിധരൻ പറഞ്ഞു. സ്ത്രീകൾ കയറിയത് മുഹമ്മദ് ഷാഫിയുടെ വാഹനത്തിലാണെന്നും കണ്ടെത്തി.

നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നും; മൃതദേഹങ്ങളിലൊന്ന് 56 കഷ്ണങ്ങള്‍, കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു
നടന്നത് ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലി; ആദ്യ കൊല ജൂണില്‍, രണ്ടാമത്തേത് സെപ്റ്റംബറില്‍: പോലീസ് പറയുന്നത് ഇങ്ങനെ

രണ്ട് സ്ത്രീകളെയും തട്ടിക്കൊണ്ടു വന്ന ദിവസം തന്നെ കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. രണ്ട് മൃതദേഹങ്ങളുടെയും ഭാഗങ്ങള്‍ അന്വേഷണസംഘം വീണ്ടെടുത്തു. നാലിടത്ത് നിന്നാണ് സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ മൃതദേഹം 56 കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു.

രണ്ടാമത് കണ്ടെത്തിയ മൃതദേഹം അഞ്ച് കഷ്ണങ്ങളായാണ് മുറിച്ചത്. മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. പത്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വീടിന്റെ മറ്റൊരു ഭാഗത്ത് നിന്ന് റോസ്ലിന്റെ മൃതദേഹത്തിന്റെ ചില അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

നരബലി നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നും; മൃതദേഹങ്ങളിലൊന്ന് 56 കഷ്ണങ്ങള്‍, കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു
പോകുന്നതിന് മുന്‍പ് സ്വര്‍ണം സുഹൃത്തിനെ ഏല്‍പ്പിച്ചു; റോസ്‌ലിയെ കാണാതായത് മുതല്‍ ദുരൂഹതെന്ന് മകള്‍

അതേസമയം, നരബലിയുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ പ്രതികളെ നാളെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. പ്രതികളുമായി നാളെയും തെളിവെടുപ്പ് തുടരും. ഇവരുടെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഏതാണെന്ന് തിരിച്ചറിയാനുണ്ടെന്നും ഡിഐജി ആർ നിശാന്തിനി പറഞ്ഞു. നരബലിയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഡിഐജി വ്യക്തമാക്കി.

നരബലി നടത്താൻ ഭ​ഗവൽ സിങിനും ഭാര്യ ലൈലയ്ക്കും ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ചുനൽകിയതും ഷാഫിയാണ്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി വിൽപ്പനക്കാരാണ്.

logo
The Fourth
www.thefourthnews.in