KERALA
പ്രസവിച്ച് കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സുഹൃത്ത് പിടിയിൽ
കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയാണ് പിടിയിലായത്
പത്തനംതിട്ട തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പെൺ സുഹൃത്ത് പിടിയിലായി. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ (25) ആണ് പിടിയിലായത്. കായംകുളം കരീലക്കുളങ്ങര സ്വദേശി സ്നേഹയാണ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണ്.
രക്തധമനിയിലേക്ക് സിറിഞ്ച് ഉപയോഗിച്ച് വായു കടത്തിവിട്ടാണ് കൊലപാതക ശ്രമം നടത്തിയത്. നേഴ്സിന്റെ വേഷം ധരിച്ചെത്തിയാണ് അനുഷ കൃത്യം ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതർ അനുഷ്‍യെ തടഞ്ഞുവച്ച് പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയയാളാണ് അനുഷ.