pc george
pc george

പിണറായിക്കെതിരെ പിസി ജോർജ്ജ്: ഫാരിസിൻ്റെ നിക്ഷേപങ്ങളിൽ പങ്ക്, അമേരിക്കൻ ബന്ധം അന്വേഷിക്കണം

മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഡോൺ ഫാരിസ് അബൂബക്കർ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോർജ് പറയുന്നു
Updated on
1 min read

ലൈംഗിക പീഡന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി ജോർജ്.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചക്കാണ് ജോർജിനെ അപ്രതീക്ഷിതമായി മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പ്രോസിക്യൂഷൻവാദങ്ങൾ തള്ളിയ കോടതി ജാമ്യം അനുവദിച്ചു.പി.സി ജോർജിന് ജാമ്യം ലഭിച്ചത് സർക്കാറിന് വലിയ തിരിച്ചടിയായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ മകൾ വീണക്കും എതിരെ കടുത്ത ആരോപണങ്ങലാണ് ജോർജ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന 'ഡോൺ' വിവാദ വ്യവസായി ഫാരിസ് അബൂബക്കർ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോർജ് ആരോപിച്ചു. ഫാരിസിന്റെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുള്ളതായും ജോർജ്ജ് ആരോപിച്ചു.

തനിക്കെതിരായ ലൈംഗിക പീഡന കേസിന് പിന്നിൽ പിണറായി വിജയനും ഫാരിസ് അബൂബക്കറുമാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ ജോർജ്ജ് പറഞ്ഞു.

pc george
pc george

അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി നൽകിയപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ ഇപ്പോൾ വിമാനത്താവളം അവർക്ക് ലഭിക്കാൻ കൂട്ടുനില്‍ക്കുന്നു

കുടുബശ്രീവഴി കേരളത്തിലെ തൊഴിലില്ലാത്ത സ്ത്രീകളുടെ ഡേറ്റ ശേഖരിച്ചിരുന്നു. ഇവ സുരക്ഷിതമല്ല. ഇതിനുപിന്നിലും ഡേറ്റാ കച്ചവടമുണ്ടെന്നാണ് സംശയം. തന്റെ അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയുണ്ട്.

പി.ജെ. ജോസഫ്, ടി.യു. കുരുവിള, ഗണേഷ്‌കുമാർ എന്നിവരെയൊക്കെ രാജിവെപ്പിക്കാൻ തന്റെ ഇടപെടലിലൂടെ കഴിഞ്ഞതായും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലൈഗീക പീഡന പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഉപാധികളോടെയാണ് കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായതിനാൽ ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പി സി ജോർജ്ജിന് ജാമ്യം നൽകിയതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in