പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം ഏകീകരിച്ചു

പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം ഏകീകരിച്ചു

കെഎസ്ഇബി,കെഎസ്ആര്‍ടിസി,കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കികൊണ്ടാണ് ഏകീകരണം
Updated on
1 min read

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം എകീകരിച്ച് സര്‍ക്കാര്‍. വിരമിയ്ക്കല്‍ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. പല പൊതുമേഖല സ്ഥാപനങ്ങളിലും പല തരത്തിലുള്ള ശമ്പള ഘടനയും, സേവന ആനുകൂല്യങ്ങളും വിരമിക്കല്‍ പ്രായവുമൊക്കെയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ച്‌കൊണ്ട് ഇപ്പോള്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയുള്ള ഉത്തരവ് ധനവകുപ്പ് ഇറക്കിയത്.

ദീര്‍ഘനാളായി ഇത് സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖല സാഥാപനങ്ങളെ ഒഴിവാക്കികൊണ്ടാണ് ഇപ്പോഴത്തെ ഏകീകരണം നടപ്പിലാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in