ലോട്ടറി ജേതാക്കളെ സര്‍ക്കാര്‍ പാഠം പഠിപ്പിക്കും; പരിശീലന പരിപാടി ഇന്ന്

ലോട്ടറി ജേതാക്കളെ സര്‍ക്കാര്‍ പാഠം പഠിപ്പിക്കും; പരിശീലന പരിപാടി ഇന്ന്

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ നേതൃത്വത്തിലാണ് പരിശീലനം
Updated on
1 min read

കേരള സംസ്ഥാന ഭാഗ്യക്കുറി വിജയികള്‍ക്ക് ഇന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ നേതൃത്വത്തിലാണ് പരിശീലനം. വിവിധ ഭാഗ്യക്കുറികളില്‍ വിജയികളായവര്‍ക്ക് പണം പാഴാക്കാതെ എങ്ങനെ വിനിയോഗിക്കാം എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോട്ടറി ജേതാക്കളെ സര്‍ക്കാര്‍ പാഠം പഠിപ്പിക്കും; പരിശീലന പരിപാടി ഇന്ന്
ലോട്ടറി അടിച്ചോ? ഇനി കുറച്ചു പഠിക്കാം!

പരിശീലന പരിപാടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് ചടങ്ങ്. ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് അധ്യക്ഷനാകും. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എബ്രഹാം, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കെ ജെ. ജോസഫ്, കൗണ്‍സിലര്‍ കെഎസ് ബീന, ലോട്ടറിവകുപ്പ് ജോയന്റ് ഡയറക്ടര്‍ മനോജ്കുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

വ്യക്തിയുടെയും കുടുംബത്തിന്റെയും ഭദ്രതയ്ക്കുതകുന്ന സാമ്പത്തിക മാനേജ്മെന്റ്, സ്ഥിര നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, ചിട്ടിയും കുറിയും, ഇക്വിറ്റി, ഡിബഞ്ചര്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ചും പണം ഒന്നിച്ച് കയ്യിലെത്തുമ്പോഴുള്ള ടെന്‍ഷന്‍ കുറയ്ക്കാനുള്ള കൗണ്‍സലിംഗ് രീതികള്‍, പണം ചെലവാക്കുന്നതിലും നിക്ഷേപിക്കുന്നതിലുമുള്ള ആശങ്ക പരിഹരിക്കാന്‍ ആശയവിനിമയ പരിപാടി എന്നിവയാണ് പരിശീലനത്തിലുള്ളത്.

logo
The Fourth
www.thefourthnews.in