'അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി

'അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി

ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്
Updated on
1 min read

അന്‍പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടായെന്നാണ് ആരോപണം. പുരസ്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്നുമാണ് ആരോപണം.

'അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി
ചലച്ചിത്ര അവാർഡ്: രഞ്ജിത്ത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചു, ആരോപണവുമായി വിനയൻ

അവാർഡ് നിർണയത്തില്‍ രഞ്ജിത്ത് സ്വാധീനം ചെലുത്തിയെന്ന ആക്ഷേപവുമായി സംവിധാകന്‍ വിനയന്‍ രംഗത്തെത്തിത്തിയതിന് പിന്നാലെയാണ് ഹർജി കോടതിയിലെത്തിയത്. ജൂറി പാനലിന്റെ തീരുമാനങ്ങളിൽ രഞ്ജിത്ത് സ്വാധീനം ചെലുത്തിയെന്നും പത്തൊൻപതാം നൂറ്റാണ്ട് സിനിമ അവഗണിക്കണമെന്ന ഉദ്ദേശത്തോടു കൂടി പ്രവർത്തിച്ചെന്നുമായിരുന്നു വിനയന്റെ ആരോപണം. രഞ്ജിത്ത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചെങ്കിലും രഞ്ജിത്തിനെതിരെ നടപടിയെടുത്തില്ലെന്നും വിനയൻ ആരോപിച്ചിരുന്നു.

വിനയന്റെ ആരോപണത്തിന് പിന്നലെ സിനിമാ മേഖലയിലെ നിരവധിപേര്‍ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിനയന്റെ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും, സെക്രട്ടറി അജോയും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ലെന്ന് സംവിധായകന്‍ എംഎ നിഷാദ് പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in