പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്ര നടപടിയില്‍ സംശയമെന്ന് പികെ കുഞ്ഞാലിക്കുട്ടി
പോപുലര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച കേന്ദ്ര നടപടി സംശയകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഒരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയതയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെ കയറൂരിവിടുന്നു. പോപുലര്‍ ഫ്രണ്ടിനോടെന്ന പോലെ ആര്‍എസ്എസിനോടും നിലപാട് സ്വീകരിക്കണം. പോപുലര്‍ ഫ്രണ്ട് രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ലീഗ് പിഎഫ്‌ഐയുടെ സ്വഭാവിക എതിരാളിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു
ലീഗ് പിഎഫ്‌ഐയുടെ സ്വഭാവിക എതിരാളി- പികെ കുഞ്ഞാലിക്കുട്ടി
എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിരോധന ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ നടത്തിയ കൊലപാതകങ്ങളും തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊ.ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവവും, കേരളത്തിലെ സഞ്ജിത്ത്, അഭിമന്യു, ബിബിന്‍, തമിഴ്നാട്ടിലെ വി. രാമലിംഗം, നന്ദു, ശശികുമാര്‍ കര്‍ണാടകയിലെ ആര്‍ രുദ്രേഷ്, പ്രവീണ്‍ പൂജാരി, പ്രവീണ്‍ നട്ടാരു എന്നിവരുടെ കൊലപാതകങ്ങളും നിരോധന ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്