മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

ആദിവാസികളെ പ്രദർശന വസ്തുവാക്കിയിട്ടില്ല, അനുഷ്ഠാന കലകള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്; അതിലെന്താണ് തെറ്റെന്ന് മുഖ്യമന്ത്രി

ഗവർണറുടെ ഇപ്പോഴത്തെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി
Updated on
1 min read

കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "കേരളീയത്തില്‍ ആദിവാസി കലാകാരന്മാരെ പ്രദര്‍ശനവസ്തുവാക്കിയിട്ടില്ല. പ്രചാരണം തീര്‍ത്തും തെറ്റാണ്. അവിടെയുണ്ടായിരുന്ന ആളുകൾ അവരുടെ പൂർവികരുടെ മാതൃകയിൽ അനുഷ്ഠാന കലകൾ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. അതിലെന്താണ് തെറ്റ്," മുഖ്യമന്ത്രി ചോദിച്ചു.

"അന്നത്തെ കലയേയും വേഷവിധാനത്തേയും ആസ്പദമാക്കിയാണ് കല അവതരിപ്പിക്കുക. അതാണ് ഇവിടെ സംഭവിച്ചത് അതിൽ സാധാരണ ഗതിയിൽ ഒരു തെറ്റും കാണാൻ കഴിയില്ല. ഗുരുമൂപ്പന്മാരെ സന്ദർശിച്ച് നിർമാണരീതി മനസിലാക്കിയാണ് കുടിലുകള്‍ നിർമ്മിച്ചത്. കലാ പ്രകടനത്തിന് ശേഷം കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദർശനവസ്തുവെന്ന രീതിയില്‍ പ്രചരിച്ചത്. കേരളീയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് പ്രചാരണത്തിന് പിന്നില്‍," മുഖ്യമന്ത്രി വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ
'ആഘോഷങ്ങൾക്കല്ല, പ്രാധാന്യം നൽകേണ്ടത് മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്ക്'; കെഎസ്ആർടിസി വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി വീണ്ടും വിമർശനം ഉന്നയിച്ചു. 'ഗവർണർക്ക് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിലപാടാണ്. ഗവർണറുടെ ഇപ്പോഴത്തെ നിലപാട് ദൗർഭാഗ്യകരമാണ്, അദ്ദേഹം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം. ഗവർണർക്ക് പല ലക്ഷ്യങ്ങൾ ഉണ്ടാകാം. അത് സർക്കാരിനെ ബുദ്ധിമുട്ടിക്കണമെന്ന് മാത്രം ഉള്ളതാവില്ല. വ്യക്തിപരമായ പല അജണ്ടകളും ഉണ്ടാകാം," പിണറായി വിജയന്‍ ആരോപിച്ചു.

പലസ്തീൻ വിഷയത്തിൽ എല്ലാവരും പലസ്തീനൊപ്പം നീക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ചരിത്രപരമായി രാജ്യത്തിന്റെ നിലപാട് അതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചില ഭരണാധികാരികൾ വന്നപ്പോൾ ഈ രീതി മാറി. ക്ഷണിച്ചാൽ വരുമെന്ന് പ്രമുഖ നേതാവ് പറഞ്ഞതിനാലാണ് സിപിഎം നടത്തുന്ന പലസ്തീൻ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാഖ് ആലമിന്റെ ശിക്ഷാവിധി നാളെയുണ്ടാകില്ല, നടക്കുക വാദം

യുഡിഎഫ് ഘടകകക്ഷി ആയതിനാലാണ് ലീഗ് വരാത്തത്. ലീഗില്ലെങ്കിൽ യുഡിഎഫ് ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ലീഗ് നടത്തിയ ഫലസ്തീൻ അനുകൂല റാലിയെ അഭിനന്ദിക്കുകയും ചെയ്തു. നരസിംഹറാവു സർക്കാറിന്റെ കാലഘട്ടത്തിലാണ് ഫലസ്തീൻ അനുകൂല നിലപാടിൽ നിന്ന് ഇന്ത്യ മാറിയത്. അമേരിക്കൻ സാമ്രാജിത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in