അരിശം അടങ്ങാതെ പിണറായി; ജനങ്ങള്‍ തോല്‍പ്പിച്ചതിന് ലീഗ് എന്തുപിഴച്ചു?
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം ജില്ലാ കമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗതി ശരിയാണോ എന്നറിയില്ല. എന്തായാലും സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, ഭരണവിരുദ്ധ വികാരം തള്ളി കളഞ്ഞിരുന്നില്ല. ഇനി ഭരണവിരുദ്ധ വികാരം ഉണ്ടായാലും ഇല്ലെങ്കിലും, അതൊന്നും അംഗീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാണെന്ന് തോന്നുന്നില്ല. അദ്ദേഹം നടത്തുന്നത് സ്വയം വിമര്‍ശനമല്ല, മറിച്ച് മുസ്ലീം ലീഗ് വിമര്‍ശനമാണ്. പെട്ടെന്ന് കരുതാവുന്നത് പോലെ ഇതിന് കാരണം ഈഗോ പ്രശ്‌നം മാത്രമാവണമെന്നില്ല. മറിച്ച് കൂടുതല്‍ പ്രധാനപ്പെട്ട രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്.
ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്ന പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളെ വരെ അത്ഭുതപ്പെടുത്തിയിരിക്കാം. കാരണം, ഈ തിരഞ്ഞെടപ്പ് കാലത്ത് ലീഗിനെ കൂടെക്കൂട്ടാന്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ തത്രപ്പാടുകള്‍ അത്രമേലായിരുന്നു.
മറുചേരിയിലായിരുന്നെങ്കിലും മുസ്ലിം ലീഗില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ലോക്സഭ തിരഞ്ഞടുപ്പില്‍ ലീഗും മുസ്ലിം വിഭാഗവും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പിണറായി വിജയന്‍ വെറുതേ കണക്കുകൂട്ടി. വയനാട്ടിലെ പച്ചക്കൊടി മുതല്‍, പൗരത്വ സമരം വരെ ലീഗിനെ കൂടെക്കൂട്ടാന്‍ സിപിഎം എടുത്തുപ്രയോഗിച്ചു. പക്ഷേ, ലീഗ് ലീഗായി തന്നെനില്‍ക്കുകയും ന്യൂനപക്ഷ വിഭാഗം പതിവുപോലെ യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. എന്നുമാത്രമല്ല, ചില ആധികാരിക സര്‍വെകള്‍ തെളിയിക്കുന്നത് സിപിഎമ്മിന്റെ ഹിന്ദു ഈഴവ വോട്ട് ബിജെപിയ്ക്ക് പോയി എന്നാണ്. ഇതൊരു ഗുരുതര രാഷ്ട്രീയ പ്രശ്‌നമാണ്. ഇനി വേണം മുഖ്യമന്ത്രിയുടെ ലീഗ് വിമര്‍ശനത്തെ കാണാന്‍.
ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്ന പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളെ വരെ അത്ഭുതപ്പെടുത്തിയിരിക്കാം. കാരണം, ഈ തിരഞ്ഞെടപ്പ് കാലത്ത് ലീഗിനെ കൂടെക്കൂട്ടാന്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ തത്രപ്പാടുകള്‍ അത്രമേലായിരുന്നു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം കോണ്‍ഗ്രസ് സ്വീകരിച്ചുവന്ന മൃദുഹിന്ദുത്വ സമീപനത്തില്‍ ലീഗിന് പലസമയത്തും ആശങ്കയുണ്ടായിരുന്നു. ഈ ആശങ്ക മുതലെടുക്കാനായിരുന്നു സിപിഎം ശ്രമം. ഭരണവിരുദ്ധ വികാരത്തില്‍ പ്രതിരോധം തീര്‍ക്കാതെ സിപിഎം പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നി. കോണ്‍ഗ്രസ് നിലപാടുകളില്‍ അസ്വസ്ഥരായിരുന്ന ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍, തങ്ങള്‍ക്കൊപ്പം വരുമെന്ന് സിപിഎം വെറുതേ മനക്കോട്ടകെട്ടി. സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കി മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തെത്തിക്കാനും സിപിഎം വിഫലശ്രമം നടത്തി.
2016-ന് ശേഷം പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയന് മറുവാക്കുണ്ടായിരിന്നില്ല. വാഴ്ത്തുപാട്ടുകള്‍ മാത്രം കേട്ട് ശീലിച്ച എട്ടുവര്‍ഷത്തിന് ശേഷം സിപിഎമ്മില്‍ പിണറായി വിജയന് നേരെ ചോദ്യങ്ങളുയരുന്നു.
നഷ്ടപ്പെട്ടുപോയ ഈഴവ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. എണ്‍പതുകളില്‍ ഇഎംഎസ് പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രം. മുസ്ലിം വിഭാഗത്തിന് എതിരെ ശരിയത്ത് വിവാദം ഉയര്‍ത്തിക്കാട്ടി ഇഎംഎസ് നടത്തിയ പ്രചാരണം ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയും സിപിഎമ്മിന് നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത് പിണറായിയുടെ മനസ്സിലുണ്ടാകാം.
പക്ഷേ, ഈ യൂടേണ്‍ സിപിഎമ്മിനെ ഇനി എത്രമാത്രം സഹായിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. 2016-ന് ശേഷം പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയന് മറുവാക്കുണ്ടായിരിന്നില്ല. വാഴ്ത്തുപാട്ടുകള്‍ മാത്രം കേട്ട് ശീലിച്ച എട്ടുവര്‍ഷത്തിന് ശേഷം സിപിഎമ്മില്‍ പിണറായി വിജയന് നേരെ ചോദ്യങ്ങളുയരുന്നു. ലീഗിനെ കടന്നാക്രമിച്ചാല്‍ നഷ്ടപ്പെട്ടുപോയ ഹിന്ദു വോട്ടുകള്‍ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടാകണം. ഇതുവഴി, പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും. പക്ഷെ അതുമൂലം ഉണ്ടാകുന്ന മുസ്ലീം വിരുദ്ധ അന്തരീക്ഷം ആരെയാവും കൂടുതല്‍ സഹായിക്കുക? സംഘ്പരിവാറിനെയോ, അതോ സിപിഎമ്മിനെയോ?