മിത്ത് വിവാദം: 'മറുപടി മുഖ്യമന്ത്രി പറയട്ടെ, എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്'; സർക്കാർ പ്രതികരണവും കാത്ത് എൻഎസ്എസ്

മിത്ത് വിവാദം: 'മറുപടി മുഖ്യമന്ത്രി പറയട്ടെ, എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്'; സർക്കാർ പ്രതികരണവും കാത്ത് എൻഎസ്എസ്

"തിരുവനന്തപുരത്തെ എൻഎസ്എസ് പ്രതിഷേധത്തിന് എതിരെ കേസെടുത്തത് ദൗർഭാഗ്യകരമായ സംഭവമാണ്"
Updated on
1 min read

നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ സർക്കാർ പ്രതികരിക്കണമെന്ന് എൻഎസ്എസ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം, അദ്ദേഹം മൗനം വെടിയണം, ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം. പ്രതിഷേധം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും, ശബരിമല വിഷയത്തിൽ ഉയർന്ന പ്രതിഷേധം ആരും മറന്ന് കാണില്ല, അന്ന് സർക്കാരുകൾ നേരിട്ട സമർദവും മറന്നിട്ടുണ്ടാകില്ല എന്നും സുകുമാരൻ നായർ പ്രതികരിച്ചു. ദ ന്യൂ ഇന്ത്യന് എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ശബരിമല വിഷയത്തിൽ ഉയർന്ന പ്രതിഷേധം ആരും മറന്ന് കാണില്ല, അന്ന് സർക്കാരുകൾ നേരിട്ട സമർദവും മറന്നിട്ടുണ്ടാകില്ല

ജി സുകുമാരൻ നായർ

മാപ്പുമില്ല, തിരുത്തുമില്ല എന്ന എംവി ഗോവിന്ദന്റെ പ്രതികരണവും എൻഎസ്എസ് തള്ളി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന സ്പീക്കറുടെ പ്രതികരണത്തിൽ സർക്കാർ നിലപാടാണ് തങ്ങൾക്ക് അറിയേണ്ടത് എന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ എൻഎസ്എസ് പ്രതിഷേധത്തിന് എതിരെ കേസെടുത്തത് ദൗർഭാഗ്യകരമായ സംഭവമാണ്. പ്രാർഥിച്ചവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടും.

മിത്ത് വിവാദം: 'മറുപടി മുഖ്യമന്ത്രി പറയട്ടെ, എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്'; സർക്കാർ പ്രതികരണവും കാത്ത് എൻഎസ്എസ്
മിത്ത് വിവാദം: 'ശബരിമല മോഡല്‍' നാമജപഘോഷയാത്ര സംഘടിപ്പിച്ച് എന്‍എസ്എസ്, വിജയിപ്പിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍

ഷംസീറുമായി വ്യക്തിപമാരായ പ്രശ്നങ്ങളിലെന്ന് എൻഎസ്എസ് നേതാവ് പറഞ്ഞു. സ്‌പീക്കറെന്ന സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം ചെയ്ത തെറ്റാണ് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നത്. വിശ്വാസങ്ങളുടെ കാര്യത്തിൽ ഷംസീറിന്റേത് ഇരട്ടനിലപാടാണ്. വർഗീയ വികാരങ്ങൾ ഉണർത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. നാമജപ ഘോഷയാത്രയെക്കതിരായ കേസിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രങ്ങൾ ഉരുവിടാൻ അനുവാദമില്ലെങ്കിൽ അതിന് തീർച്ചയായുമൊരു പരിഹാരമുണ്ടാക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുൻ നിർത്തി യു ഡി എഫിന് ലാഭമുണ്ടാക്കി കൊടുക്കാനാണോ നീക്കമെന്ന ചോദ്യത്തിന് വിഷയങ്ങൾ ഉന്നയിക്കുന്നതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ വേണ്ടെന്നായിരുന്നു മറുപടി. സമദൂര നിലപാട് തുടരും, എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സർക്കാരിന്റെയോ മുൻപിൽ മുട്ടുമടക്കില്ല. അതേസമയം, പാർട്ടികളുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in