'എം വിജയകുമാറും കടകംപള്ളിയും ആനാവൂരും 
പിന്നിൽ നിന്ന് കുത്തി' - 
ആത്മകഥയിൽ പിരപ്പൻകോട് മുരളി 

'എം വിജയകുമാറും കടകംപള്ളിയും ആനാവൂരും  പിന്നിൽ നിന്ന് കുത്തി' - ആത്മകഥയിൽ പിരപ്പൻകോട് മുരളി 

നേരത്തെ മുതിർന്ന നേതാവ് കോലിയക്കോട് കൃഷ്ണൻ നായർക്കെതിരെയും പിരപ്പൻകോട് മുരളി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെ വാമനപുരത്ത് തോൽപിക്കാൻ മുൻ എംഎൽഎ കൂടിയായ കൃഷ്ണൻ നായർ ശ്രമിച്ചെന്നായിരുന്നു പരാതി
Updated on
3 min read

ആത്മസുഹൃത്തുക്കളായിരുന്ന കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും ജില്ലയിലെ വിഎസ് വിരുദ്ധരുമായി ചേർന്ന് താൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആകുന്നത് തടയാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി  മുതിർന്ന സിപിഎം നേതാവ് പിരപ്പൻകോട് മുരളി. സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി എം വിജയകുമാറിന്റെ ആശിർവാദത്തോടെയായിരുന്നു ഈ ശ്രമമെന്നും അദ്ദേഹം തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നു. 

“ജില്ലാ കമ്മിറ്റിയുടെ തലേദിവസം അർധരാത്രി സ. എം വിജയകുമാർ എന്നെ വിളിച്ച് പാർട്ടിയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഞാൻ സെക്രട്ടറി പദത്തിലേക്ക് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. സാറ് സെക്രട്ടറി പദത്തിനു വേണ്ടി മുന്നോട്ടുവന്നാൽ തീർച്ചയായും ജില്ലാ കമ്മിറ്റിയിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും സാർ തോറ്റു പോകുമെന്നും ഭീഷണിയുടെ സ്വരത്തിൽ താക്കീത് ചെയ്തു. ജില്ലാ കമ്മിറ്റിയുടെ മൂന്ന് നാല് ദിവസങ്ങൾക്ക് മുന്‍പ് ജില്ലയിൽ നടന്ന പല അന്തർ നാടകങ്ങളും വ്യക്തമായി എനിക്കറിയാമായിരുന്നു. പക്ഷേ പാർട്ടിയെ കരുതി ഞാനതൊന്നും എഴുതുന്നില്ല,” - ഇന്ന് പ്രസിദ്ധീകരിച്ച പ്രസാധകൻ മാസികയിലാണ് ഈ ആരോപണങ്ങൾ. മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന ‘എന്റെ കമ്മ്യുണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ’ എന്ന ആത്മകഥയുടെ അൻപതാം അധ്യായമാണ് ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

വിജയകുമാർ സ്ഥാനാർത്ഥിയായാൽ, ഞാൻ സെക്രട്ടറി ആകണമെന്ന് നിരന്തരം എന്നോട് ആവശ്യപ്പെട്ടിരുന്ന വിജയകുമാറിന്റെ സമീപനം എന്നെ അത്ഭുതപ്പെടുത്തി. അഞ്ചാം തവണ മത്സരിക്കാനുള്ള എക്സംഷൻ നേടിയതിന്റെ കെമിസ്ട്രിയും മലപ്പുറം സമ്മേളനത്തിലെ മധ്യസ്ഥ വേഷവും ഒരുമിച്ചു ഞാൻ ഓർത്തു

പിരപ്പന്‍കോട് മുരളി

2006 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് വി എസ് അച്യുതാനന്ദൻ സർക്കാരിൽ മന്ത്രിയായതോടെയാണ് എം വിജയകുമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ജൂലൈ ആറിന് ആനത്തലവട്ടം ആനന്ദന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു സെക്രട്ടറി തിരഞ്ഞെടുപ്പ്. എതിർ സ്ഥാനാർഥിയായി പിണറായി പക്ഷം അവതരിപ്പിച്ച ആർ. പരമേശ്വരൻ പിള്ളയെ 17 നെതിരെ 25 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പിരപ്പൻകോട് സെക്രട്ടറി ആയത്. അതിനു മുൻപ് തിരഞ്ഞെടുപ്പ് സമയത്ത് വിജയകുമാർ സ്ഥാനാർഥി ആയതിനാൽ താൽക്കാലികമായി സെക്രട്ടറിയുടെ ചുമതല പിരപ്പൻകോട് മുരളി വഹിച്ചിരുന്നു. 

“2006 ലെ പാർട്ടി സ്ഥാനാർഥികളുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രകാരം എനിക്കും വിജയകുമാറിനും എക്സംഷൻ നൽകി. പക്ഷേ, ഞാൻ സംസ്ഥാന കമ്മിറ്റിയിൽ തന്നെ മത്സരിക്കുന്നില്ലായെന്ന എന്റെ അഭിപ്രായം രേഖപ്പെടുത്തി. സ. വിജയകുമാർ മത്സരിക്കാനും തീരുമാനിച്ചു. (പാർട്ടി സംസ്ഥാന കമ്മിറ്റി സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും സ്ഥാനാർഥിത്വത്തിൽ നിന്ന് രണ്ട് പ്രാവശ്യം ഒഴിഞ്ഞ (1977 ലും 2006 ലും) എന്നെ പാർലമെന്ററി സ്ഥാനമോഹികളുടെ ലിസ്റ്റിലാണ് പാർട്ടി ഉൾപ്പെടുത്തിയിട്ടുള്ളത്.) സ്ഥാനാർത്ഥിയായി നോമിനേഷൻ സമർപ്പിച്ചിട്ടും വിജയകുമാർ ജില്ലാ സെക്രട്ടറിയായി തന്നെ തുടർന്നു. ഒടുവിൽ സംസ്ഥാന സെക്രട്ടറി സ. പിണറായി വിജയൻ ഇടപെട്ട് ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്താണ് താൽക്കാലിക സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സ. പിണറായി ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒരാളെ പകരം സെക്രട്ടറിയായി നിർദേശിക്കാൻ നിലവിലെ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിർദേശിച്ചത് ആർ പരമേശ്വരൻ പിള്ളയുടെ പേരായിരുന്നു. പരമേശ്വരൻ പിള്ളയുടെ പ്രായാധിക്യവും അനാരോഗ്യവും പരിഗണിച്ച് അദ്ദേഹത്തെ ഒഴിവാക്കി. പകരം എന്റെ പേര് സ. പിണറായി നിർദേശിച്ചു. പരമേശ്വരന്‍പിള്ളയും തന്റെ അനാരോഗ്യം കണക്കിലെടുത്ത് തന്നെ ഒഴിവാക്കണമെന്നും പിരപ്പൻകോട് മുരളിയെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. അതോടെ ആ നിർദേശം ഏകകണ്ഠമായി കമ്മറ്റി അംഗീകരിച്ചു. ഞാൻ താൽക്കാലിക സെക്രട്ടറിയായി (വിജയകുമാർ സ്ഥാനാർത്ഥിയായാൽ, ഞാൻ സെക്രട്ടറി ആകണമെന്ന് നിരന്തരം എന്നോട് ആവശ്യപ്പെട്ടിരുന്ന വിജയകുമാറിന്റെ സമീപനം എന്നെ അത്ഭുതപ്പെടുത്തി. അഞ്ചാം തവണ മത്സരിക്കാനുള്ള എക്സംഷൻ നേടിയതിന്റെ കെമിസ്ട്രിയും മലപ്പുറം സമ്മേളനത്തിലെ മധ്യസ്ഥ വേഷവും ഒരുമിച്ചു ഞാൻ ഓർത്തു.),” - അദ്ദേഹം ആത്മകഥയിൽ ഓർക്കുന്നു. 

'എം വിജയകുമാറും കടകംപള്ളിയും ആനാവൂരും 
പിന്നിൽ നിന്ന് കുത്തി' - 
ആത്മകഥയിൽ പിരപ്പൻകോട് മുരളി 
പി കൃഷ്ണപിള്ളയുടെ പ്രതിമ വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വത്തിലെ പ്രമുഖർ; ‘സഖാവ്’ ജയിച്ചത് ഒറ്റ വോട്ടിന്

മന്ത്രിയായപ്പോഴും സ. വിജയകുമാർ തന്നെ സെക്രട്ടറിയായി തുടർന്നു. ഒടുവിൽ ഒരിക്കൽ കൂടി സംസ്ഥാന നേതൃത്വം ഇടപെട്ട് ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്തിട്ടാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറിയുടെ ചുമതല തിരിച്ച് ഏറ്റെടുത്ത വിജയകുമാർ മന്ത്രി ആയ ശേഷവും അത് ഒഴിയാൻ തയ്യാറായില്ലെന്ന് പിരപ്പൻകോട് മുരളി ആരോപിച്ചു. “മെയ് 18ന് സ. വി എസ്  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആ മന്ത്രിസഭയിൽ നിയമ- പാർലമെന്ററി യുവജനക്ഷേമ വകുപ്പ് മന്ത്രിയായി സ. വിജയകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പക്ഷേ അപ്പോഴും ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തില്ല. സ. വിജയകുമാർ തന്നെ സെക്രട്ടറിയായി തുടർന്നു. ഒടുവിൽ ഒരിക്കൽ കൂടി സംസ്ഥാന നേതൃത്വം ഇടപെട്ട് ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്തിട്ടാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

ഇടക്കാല സെക്രട്ടറിയായി 2006 -ൽ തിരഞ്ഞെടുക്കപ്പെടട്ടെങ്കിലും അടുത്ത വർഷം ജില്ലാ സമ്മേളനത്തിൽ പിരപ്പൻകോട് മുരളി പരാജയപ്പെട്ടു. വി എസ് ഗ്രൂപ്പിനെ വെട്ടിനിരത്തി സമ്മേളനത്തിൽ പിണറായി ഗ്രൂപ്പ് പ്രതിനിധിയായ കടകംപള്ളി സുരേന്ദ്രൻ ആറിനെതിരെ 36 വോട്ടുകൾക്കാണ് പിരപ്പൻകോട് മുരളിയെ പരാജയപ്പെടുത്തിയത്. 

ആത്മകഥയിൽ നേരത്തെ മുതിർന്ന നേതാവ് കോലിയക്കോട് കൃഷ്ണൻ നായർക്കെതിരെയും പിരപ്പൻകോട് മുരളി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെ വാമനപുരത്ത് തോൽപ്പിക്കാൻ മുൻ എംഎൽഎ കൂടിയായ കൃഷ്ണൻ നായർ ശ്രമിച്ചുവെന്നായിരുന്നു പരാതി. അതിനെതിരെ കൃഷ്‍ണൻ നായർ കഴിഞ്ഞ വർഷം പാർട്ടിക്ക് പരാതി നൽകിയിരുന്നു. 

logo
The Fourth
www.thefourthnews.in