പ്രധാനമന്ത്രി നരേന്ദ്ര മോദി
വിഎസ്‍എസ്‌സിയിൽ; ഗഗന്‍യാൻ യാത്രികരെ പ്രഖ്യാപിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഎസ്‍എസ്‌സിയിൽ; ഗഗന്‍യാൻ യാത്രികരെ പ്രഖ്യാപിക്കും

വിഎസ്‍എസ്‌സിയില്‍ ഗഗന്‍യാന്‌റെ തയ്യാറെടുപ്പുകളുടെ വിശകലനം ചെയ്യുന്ന പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും
Published on

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിക്കാനും വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിഎസ്എസ്‌സിയിലെത്തി. 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി നേരേ വിഎസ്‌എസ്‌സിയിലേക്കാണ് തിരിച്ചത്.

ഗഗന്‍യാന്‌റെ തയ്യാറെടുപ്പുകളുടെ വിശകലനം നടത്തുന്ന പ്രധാനമന്ത്രി വിഎസ്‍എസ്‌സിയില്‍ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും.

തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലും മേയർ ആര്യ രാജേന്ദ്രനും ചേർന്ന് സ്വീകരിക്കുന്നു
തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലും മേയർ ആര്യ രാജേന്ദ്രനും ചേർന്ന് സ്വീകരിക്കുന്നു

ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നാല് യാത്രികരും ഇന്നലെ തിരുവനന്തപുരം വിഎസ്‍സിയില്‍ എത്തിയിരുന്നു. ഇവരിലൊരാൾ പാലക്കാട് സ്വദേശിയായ വ്യോമസേനാ പൈലറ്റ് പ്രശാന്ത് നായരാണെന്നാണ് പുറത്തുവരുന്ന വിവരം.

ഒന്നരവര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നാല് പൈലറ്റുമാരും ബെംഗളൂരുവില്‍ ഐഎസ്‌ഐര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്‌ററിലും പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി
വിഎസ്‍എസ്‌സിയിൽ; ഗഗന്‍യാൻ യാത്രികരെ പ്രഖ്യാപിക്കും
ഒരു ചുവടകലെ ആദ്യ ഗഗന്‍യാന്‍ ദൗത്യം; ക്രയോജനിക് എന്‍ജിന്റെ അന്തിമ പരീക്ഷണം വിജയം

2025 അവസാനത്തോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ആളില്ലാ ദൗത്യം ഈ വർഷം വിക്ഷേപിക്കും. ഇത്തരത്തിലുള്ള രണ്ട് പരീക്ഷണവിക്ഷേപണങ്ങൾക്കുശേഷമാകും മനുഷ്യരെ വഹിക്കുന്ന ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക.

മനുഷ്യരെ വഹിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ഗഗന്‍യാന്‍ ദൗത്യത്തിന് ഉപയോഗിക്കുന്ന എല്‍വിഎം3 റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിന്‍ അടുത്തിടെ കൈവരിച്ചിരുന്നു. ഹ്യൂമന്‍ റേറ്റഡ് എല്‍വിഎം3 (എച്ച്എല്‍വിഎം3) റോക്കറ്റിന്റെ ഹ്യൂമന്‍ റേറ്റിങ് പരീക്ഷണമാണ് ഫെബ്രുവരി 13ന് വിജയം കണ്ടത്. റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനായ സിഇ 20യുടെ അന്തിമ ഗ്രൗണ്ട് ക്വാളിഫിക്കേഷന്‍ തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് കേന്ദ്രത്തിലാണ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി
വിഎസ്‍എസ്‌സിയിൽ; ഗഗന്‍യാൻ യാത്രികരെ പ്രഖ്യാപിക്കും
സൗരരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1; പുറംതോടിലെ ഊര്‍ജവും പിണ്ഡവും അളന്നു

യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം വിക്ഷേപിച്ച് നിശ്ചിത ദിവസം ബഹിരാകാശത്ത് തുടരാന്‍ അനുവദിച്ചശേഷം തിരിച്ചറിക്കി പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതമായി കടലില്‍ വീഴ്ത്തി വീണ്ടെടുക്കുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ആളില്ലാ ഒന്നാം ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടരുക. ഇതിനുമുന്നോടിയായി ഗഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാന്‍ ലക്ഷ്യമിടുന്ന ടിവി ഡി-2 പരീക്ഷണം ഉടന്‍ നടത്താനിരിക്കുകയാണ് ഐഎസ്ആര്‍ഒ.

മനുഷ്യരെ വഹിക്കുന്ന ദൗത്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നേരത്തെ വിജയകരമായി നടത്തിയിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്ടോബര്‍ 21നായിരുന്നു വിജയകരമായി പരീക്ഷിച്ചത്. ബഹിരാകാശത്തുവച്ച് റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തതായിരുന്നു ഈ പരീക്ഷണം.

വിക്ഷേപണത്തിനുശേഷം ഏതെങ്കിലും സഹചര്യത്തില്‍ ദൗത്യം അബോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍, ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തിൽനിന്ന് സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തിൽ മാറ്റുന്നതിനുള്ള സംവിധാനമാണ് ക്രൂ എസ്‌കേപ് സിസ്റ്റം. ഒക്ടോബർ 21നായിരുന്നു ഈ പരീക്ഷണം നടന്നത്. ടിവി ഡി-2 പരീക്ഷണദൗത്യം ഉടൻ നടത്താനുള്ള തയാറെടുപ്പിലാണ് ഐഎസ്ആർഒ. കടലിൽ വീഴ്ത്തുന്ന ക്രൂ മൊഡ്യൂൾ ക്രൂ മൊഡ്യൂള്‍ ശരിയായ ദിശയില്‍ പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in