പി എം എ സലാം
പി എം എ സലാം

മാനദണ്ഡങ്ങളില്‍ വെള്ളം ചേർത്തു; പിഎംഎ സലാം ജനറൽ സെക്രട്ടറി, ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു

സംസ്ഥാന ഭാരവാഹികളുടെ എണ്ണം 19 എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ചപ്പോഴത് 24 ആയി
Updated on
2 min read

ശാഖാ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയ മുസ്ലീം ലീഗ് നേതൃത്വം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ അത് കാറ്റിൽ പറത്തി. സംസ്ഥാന ഭാരവാഹികളുടെ എണ്ണം 19 എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ചപ്പോഴത് 24 ആയി. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന തീരുമാനവും ലംഘിക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് 31 പേരെയും സ്ഥിരം ക്ഷണിതാക്കളായി 7 പേരെയും ഉൾപ്പെടുത്തി. ഫലത്തിൽ സെക്രട്ടേറിയേറ്റിന്റെ എണ്ണം 38 ആയി.

പി എം എ സലാം
ജനറൽ സെക്രട്ടറിയായി പരിഗണിക്കണമെന്ന് സാദിഖലി തങ്ങളോട് ആവശ്യപ്പെട്ട് എം കെ മുനീർ; ലീഗ് നേതൃത്വത്തെ ഇന്നറിയാം

ഡോ. എംകെ മുനീർ ജനറൽ സെക്രട്ടറി പദവിയിൽ എത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നില്ല. ഇ ടി മുഹമ്മദ് ബഷീർ, കെപിഎ മജീദ്, പി വി അബ്ദുൽ വഹാബ്, കെ എം ഷാജി എന്നിവരുടെ പിന്തുണയും മുനീറിനുണ്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി പിന്തുണച്ച പിഎംഎ സലാം ജനറൽ സെക്രട്ടറി ആയത് ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.

അംഗങ്ങളിൽ പകുതിയിലധികവും വനിതകളാണെങ്കിലും സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാക്കളിൽ മാത്രമാണ് വനിതാ ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയത്. ലീഗിന്റെ സൈദ്ധാന്തിക മുഖങ്ങളായ സി പി സൈതലവിയെ വൈസ് പ്രസിഡന്റ് ആക്കിയതും എം സി വടകരയെ സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നതും അപ്രതീക്ഷിതമായി. ദളിത് ലീഗ് നേതാവ് യു സി രാമനെ സംസ്ഥാന സെക്രട്ടറിയാക്കിതും ശ്രദ്ധേയം.

പി എം എ സലാം
മുസ്ലീം ലീഗ് ഭാരവാഹികളെ നാളെയറിയാം: പിഎംഎ സലാം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും;ഇബ്രാഹിംകുഞ്ഞ് ട്രഷററാകാന്‍ സാധ്യത

മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ് : സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ

വൈസ് പ്രസിഡന്റുമാർ : വി.കെ ഇബ്രാഹിംകുഞ്ഞ്

: എം.സി മായിൻ ഹാജി

: അബ്ദുറഹിമാൻ കല്ലായി

: സി.എ.എം.എകരീം

: സി.എച്ച്‌റഷീദ്

: ടി.എം. സലീം

: സി.പി ബാവഹാജി

: ഉമ്മർ പാണ്ടികശാല

: പൊട്ടൻകണ്ടി അബ്ദുള്ള

: സി.പിസൈതലവി

ജനറൽസെക്രട്ടറി : അഡ്വ.പി.എം.എസലാം

സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ

: അബ്ദുറഹിമാൻ രണ്ടത്താണി

: അഡ്വ.എൻ ഷംസുദ്ധീൻ

: കെ.എംഷാജി

: സി.പിചെറിയ മുഹമ്മദ്

: സി.മമ്മുട്ടി

: പി.എംസാദിഖലി

: പാറക്കൽ അബ്ദുള്ള

: യു.സി രാമൻ

: അഡ്വ.മുഹമ്മദ് ഷാ

: ഷാഫിചാലിയം

ട്രഷറർ : സി.ടി അഹമ്മദലി

സെക്രട്ടറിയേറ്റ്

1. സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങൾ

2. പി.കെകുഞ്ഞാലിക്കുട്ടി

3. ഇ.ടി മുഹമ്മദ് ബഷീർ

4. പി.വി അബ്ദുൽവഹാബ്

5. അബ്ദുസമദ്‌സമദാനി

6. കെ.പി.എമജീദ്

7. വി.കെ ഇബ്രാഹിംകുഞ്ഞ്

8. എം.കെമുനീർ

9. മുനവ്വറലി ശിഹാബ് തങ്ങൾ

10. പി.കെ.കെ ബാവ

11. കുട്ടി അഹമ്മദ്കുട്ടി

12. പി.കെഅബ്ദുറബ്ബ്

13. ടി.എ അഹമ്മദ് കബീർ

14. കെ.ഇ അബ്ദുറഹിമാൻ

15. എൻ.എ നെല്ലിക്കുന്ന്

16. പി.കെ ബഷീർ

17. മഞ്ഞലാംകുഴിഅലി

18. പി. ഉബൈദുള്ള

19. അഡ്വ.എം.ഉമ്മർ

20. സി.ശ്യാംസുന്ദർ

21. പി.എം.എസലാം

22. ആബിദ് ഹുസൈൻ തങ്ങൾ

23. എം.സി മായിൻ ഹാജി

24. അബ്ദുറഹിമാൻ കല്ലായി

25. അബ്ദുറഹിമാൻ രണ്ടത്താണി

26. എൻ.ഷംസുദ്ധീൻ

27. കെ.എം.ഷാജി

28. സി.എച്ച്‌റഷീദ്

29. ടി.എംസലീം

30. സി.പി ചെറിയ മുഹമ്മദ്

31. എം.സി വടകര

സ്ഥിരം ക്ഷണിതാക്കൾ

1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം

2. അഡ്വ.റഹ്‌മത്തുളള

3. സുഹറ മമ്പാട്

4. അഡ്വ.കുൽസു

5. അഡ്വ നൂർബീന റഷീദ്‌

6. പികെ ഫിറോസ്

7. പികെ നവാസ്

logo
The Fourth
www.thefourthnews.in