ക്ലാസ് മുറികളിൽ ഒരുമിച്ചിരുന്നാല്‍ കുട്ടികളുടെ 'ശ്രദ്ധ'മാറും;വിവാദ പരാമർശവുമായി പിഎംഎ സലാം

ക്ലാസ് മുറികളിൽ ഒരുമിച്ചിരുന്നാല്‍ കുട്ടികളുടെ 'ശ്രദ്ധ'മാറും;വിവാദ പരാമർശവുമായി പിഎംഎ സലാം

ജെൻഡർ ന്യൂട്രാലിറ്റിയിൽ വിവാദം വിടാതെ മുസ്ലീം ലീഗ് നേതാക്കൾ
Updated on
1 min read

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് അരാജകത്വം സൃഷ്ടിക്കലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ സ്വഭാവ ദൂഷ്യമുള്ളവരായി മാറുമെന്നും പിഎംഎ സലാം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ക്ലാസ് മുറികളില്‍ നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്നും കുട്ടികളില്‍ മോശം പ്രവണത വളര്‍ത്തി അരാജകത്വം സൃഷ്ടിക്കുമെന്നുമാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുടെ വാദം. വിഷയത്തിൽ എം കെ മുനീറിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിചിത്രവാദവുമായി പിഎംഎ സലാം രംഗത്തെത്തിയത്.

മുതിര്‍ന്ന കുട്ടികളെ ഒന്നിച്ചിരുത്തി കൊണ്ടുപോകാനുള്ള നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് പിഎംഎ സലാം പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ആവര്‍ പരസ്പരം കൂടുതലായി അടുക്കുമെന്നുമെന്നും ഇത് പഠനത്തില്‍ നിന്നും പിന്തിരിക്കുമെന്നും മാണ് ഇതിന് നല്‍കിയ വിശദീകരണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ പുരുഷന്മാരുടെ വസ്ത്രം സ്ത്രീകള്‍ ധരിക്കണമെന്ന് എന്തിനു നിര്‍ബന്ധിക്കുന്നുവെന്ന് സലാം ചോദിച്ചു. നിലപാട് പിന്തിരിപ്പനല്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സംസാരിക്കുന്നത് എന്നും 2060 ലാണ് ലീഗ് ജീവിക്കുന്നതെന്നുമായിരുന്നു പിഎംഎ സലാമിന്റെ മറുപടി.

ക്ലാസ് മുറികളിൽ ഒരുമിച്ചിരുന്നാല്‍ കുട്ടികളുടെ 'ശ്രദ്ധ'മാറും;വിവാദ പരാമർശവുമായി പിഎംഎ സലാം
ജെന്‍ഡര്‍ ന്യൂട്രാലിറ്റി; വിചിത്രവാദവുമായി എം കെ മുനീര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയം മതപരമായ പ്രശ്‌നമല്ലെന്നും രക്ഷിതാക്കളുടെ ആശങ്കയാണ് പങ്കുവെയ്ക്കുന്നത് എന്നും പിഎംഎ സലാം കോഴിക്കോട് പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവെയ്ക്കും. ലിബറലിസം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നും പിഎംഎ സലാം പറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ ബഹുമാനിച്ചു കൂടെ എന്നും പിഎംഎ സലാം ചോദിച്ചു ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞതായും അവര്‍ നിലപാട് മാറ്റിയതായും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in