വ്യാജരേഖയുണ്ടാക്കി, വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ് കോടതിയില്‍; കേസ് വന്നപ്പോൾ നശിപ്പിച്ചെന്നും മൊഴി

വ്യാജരേഖയുണ്ടാക്കി, വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ് കോടതിയില്‍; കേസ് വന്നപ്പോൾ നശിപ്പിച്ചെന്നും മൊഴി

ഓൺലൈനായി വ്യാജരേഖ ഉണ്ടാക്കിയതിനാൽ സീൽ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ
Updated on
1 min read

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ പ്രതി കെ വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ് കോടതിയില്‍. വ്യാജരേഖയുണ്ടാക്കിയതായി വിദ്യ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കേസ് വന്നപ്പോൾ രേഖ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്‍കി.

ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഓൺലൈനായി വ്യാജരേഖ ഉണ്ടാക്കിയതിനാൽ സീൽ കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യയെ കോഴിക്കോട് മേപ്പയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് പിടികൂടിയത്.

logo
The Fourth
www.thefourthnews.in