നിയമന വിവാദം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് തെരുവുയുദ്ധം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വന്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു. പിന്നാലെ പോലീസ് ലാത്തിവീശുകയും ചെയ്തു.
മാർച്ചിനിടെ പോലീസിന് നേരെയുണ്ടായ കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു
മാർച്ചിനിടെ പോലീസിന് നേരെയുണ്ടായ കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പിന്നാലെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ടിയർ ഗ്യാസും പ്രയോഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് നേരെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായെന്ന് യൂത്ത് കോൺഗ്രസ്
അതിനിടെ, പ്രതിഷേധ പ്രകടനത്തിന് നേരെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഹോസ്റ്റലിനുള്ളിലെ എസ്എഫ്ഐ പ്രവർത്തകരാണ് കല്ലേറിന് പിന്നിലെന്നാണ് ആരോപണം. കല്ലേറുണ്ടായതോടെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘർഷം ഒഴിവായത്.