തെറിപ്പാട്ട്, ഗതാഗതം തടസപ്പെടുത്തല്‍; വിവാദങ്ങള്‍ക്കിടെ യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്

തെറിപ്പാട്ട്, ഗതാഗതം തടസപ്പെടുത്തല്‍; വിവാദങ്ങള്‍ക്കിടെ യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്

അശ്ലീലപദപ്രയോഗം, ഗതാഗതം തടസ്സപെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്
Updated on
1 min read

അസഭ്യ പദപ്രയോഗങ്ങളും, ആക്ഷേപങ്ങളും ഉന്നയിച്ച സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ യൂട്യൂബര്‍ തൊപ്പിക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. അശ്ലീലപദപ്രയോഗം, ഗതാഗതം തടസ്സപെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. വളാഞ്ചേരിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപടിയുമായി ബന്ധപ്പെട്ടാണ് തൊപ്പി എന്ന് അറിയപ്പെടുന്ന മുഹദ് നിഹാലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടനം നടത്തിയ കട ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി സ്വദേശിയായ സന്നദ്ധപ്രവര്‍ത്തകന്‍ സെയ്ഫുദീന്‍ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

തെറിപ്പാട്ട്, ഗതാഗതം തടസപ്പെടുത്തല്‍; വിവാദങ്ങള്‍ക്കിടെ യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്
പേളി മാണി ഉൾപ്പെടെ ഒന്‍പത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും അവിടെ തൊപ്പി നടത്തിയ പാട്ടുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം പരിപാടിക്ക് എത്തിയതുകാരണം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടിരുന്നു. ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ക്ക് 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് പ്രേക്ഷകരായുള്ളത്. എന്നാല്‍ സഭ്യമല്ലാത്തതും ടോക്‌സിക്കുമായ ഉള്ളടക്കങ്ങളാണ് തൊപ്പി അവതരിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

logo
The Fourth
www.thefourthnews.in