കോഴിക്കോട് ട്രെയിന്‍ തീവയ്പ്:  അന്വേഷണത്തിന് പ്രത്യേക സംഘം, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി നയിക്കും

കോഴിക്കോട് ട്രെയിന്‍ തീവയ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി നയിക്കും

മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമന്റെ നേതൃത്വത്തിലാണ് 18 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്
Updated on
2 min read

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആണ് 18 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ സംഘത്തിലുണ്ട്. വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

അതിനിടെ, കോഴിക്കോട് ട്രെയിന്‍ തീവയ്പ് സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് ചിത്രം തയ്യാറാക്കിയത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസ് പുറത്തുവിട്ട പ്രതിയുടെ രൂപരേഖ
പോലീസ് പുറത്തുവിട്ട പ്രതിയുടെ രൂപരേഖ

ക്രമസമാധാനവിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണമെന്ന് പോലീസ് അറിയിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട സംഭവത്തിലെ ദൃക്‌സാക്ഷികളുടെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ട്രെയിന്‍ തീവയ്പ്:  അന്വേഷണത്തിന് പ്രത്യേക സംഘം, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി നയിക്കും
സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല; വിദ്യാർഥിയെന്ന് പോലീസ് സ്ഥിരീകരണം

പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് കഴിഞ്ഞ ദിവസം ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ അക്രമ സംഭവത്തിൽ പൊലിഞ്ഞത്. കംപാർട്മെന്റിൽ ഉണ്ടായ മറ്റ് യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മൂന്ന് പേർക്കും ദാരുണാന്ത്യമുണ്ടായതെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ചശേഷം ഇയാള്‍ തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലാണ് ആക്രമണമുണ്ടായത്. ജനറല്‍ കംപാര്‍ട്ടമെന്‌റ് വഴി റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലേക്ക് ഇയാളെത്തിയതെന്നാണ് സംശയിക്കുന്നത്.

കോഴിക്കോട് ട്രെയിന്‍ തീവയ്പ്:  അന്വേഷണത്തിന് പ്രത്യേക സംഘം, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി നയിക്കും
ട്രെയിനിലെ തീവയ്പ്: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം

ആക്രമണത്തില്‍ പരുക്കേറ്റ ഒന്‍പതുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. കണ്ണൂര്‍ സ്വദേശികളായ അനില്‍കുമാര്‍, സജിഷ, അദ്വൈത്, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ സ്വദേശികളായ റൂബി,ജ്യോതീന്ദ്രനാഥ്, തൃശൂര്‍ സ്വദേശികളായ പ്രിന്‍സ്, പ്രകാശന്‍ എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. അനില്‍കുമാറിന് മുഖത്തും അശ്വതിക്ക് കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു.

logo
The Fourth
www.thefourthnews.in