മരിച്ച സജീവൻ
മരിച്ച സജീവൻ

വടകര കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
Updated on
1 min read

വടകര കസ്റ്റഡി മരണ കേസില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍. സജീവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന എസ് ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സജീവന്റെ മരണകാരണം ഹൃദയാഘാതമാണെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലീസുകാരുടെ വാദം. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിക്ക് കത്തയച്ചു. പരിശോധനാ ഫലം ലഭിച്ചശേഷമെ അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കൂവെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

മരിച്ച സജീവൻ
വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലംമാറ്റം

സജീവന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം. പ്രതികളായ പോലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ്. സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ മരണകാരണമല്ലെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സജീവന്റെ അസുഖത്തെക്കുറിച്ച് പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

വടകരയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് ജൂലൈ 21 ന് കസ്റ്റഡിയിലെടുത്ത ശേഷമാണ് സജീവന്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നായിരുന്നു ഉത്തരമേഖലാ ഐജിയുടെ കണ്ടെത്തല്‍.

logo
The Fourth
www.thefourthnews.in