അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്

അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
Updated on
1 min read

സൈബർ ആക്രമണം ആരോപിച്ചുള്ള അച്ചു ഉമ്മന്റെ പരാതിയിൽ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ കേസ്. നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ചു ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്
സൈബർ ആക്രമണം: സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനും സൈബർ സെല്ലിനും പരാതി നൽകി അച്ചു ഉമ്മൻ

അച്ചു ഉമ്മന്റെ പരാതിക്കുപിന്നാലെ നന്ദകുമാർ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു. ''ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായിപ്പോയതിൽ ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു,'' എന്നായിരുന്നു കുറിപ്പ്. ഇതിനു പിന്നാലെയാണ് നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചത്.

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്
കോവിഡ് ലോക്ക്ഡൗണിന് ശേഷം മഹാരാഷ്ട്രയില്‍ ശൈശവ വിവാഹങ്ങള്‍ വർധിച്ചു: സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ

ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നന്ദകുമാറിനെതിരെ വനിതാ കമ്മീഷനിലും സൈബർ സെല്ലിലും തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയത്. ആദ്യ ഘട്ടത്തിൽ ഉറവിടം വ്യക്തമല്ലാത്ത കുപ്രാചരണമായിരുന്നു ഉണ്ടായിരുന്നതെന്നും പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തിഹത്യ തുടരുകയാണെന്നുമായിരുന്നു ആക്ഷേപം.

സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്
'നിങ്ങൾ എന്തുകൊണ്ട് പാകിസ്താനിൽ പോയില്ല'; വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം, ഡൽഹിയിൽ അധ്യാപികയ്ക്കെതിരെ കേസ്

സൈബർ ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ലെന്നും ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നുമായിരുന്നു അച്ചു ഉമ്മന്റെ നിലപാട്. അഴിമതി, വിലക്കയ​റ്റം തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെയുളള സൈബർ ആക്രമണമെന്നും അച്ചു ഉമ്മൻ അന്ന് പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in