'പരാതിയില്ല'; മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ല

'പരാതിയില്ല'; മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ല

സംഭവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ മൊഴിയെടുക്കാൻ പോലീസ് ഇന്ന് കോളേജിലെത്തിയിരുന്നു
Updated on
1 min read

എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് റൂമില്‍ വിദ്യാര്‍ഥികള്‍ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പോലീസ്. പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാത്തതെന്ന് പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ മൊഴിയെടുക്കാൻ പോലീസ് ഇന്ന് കോളേജിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് കോളേജിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കോളേജിൽ എത്തിയത്.

'പരാതിയില്ല'; മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ല
'വിദ്യാർഥികൾക്ക് അവബോധമില്ലാതെ പോയത് അപലപനീയം'; മഹാരാജാസ് സംഭവത്തിൽ മന്ത്രി ആർ ബിന്ദു

വിവാദമായ വീഡിയോ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. വിഷയത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുകയും കസേര വലിച്ചു മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്.

logo
The Fourth
www.thefourthnews.in