പൊന്തിഫിക്കൽ ഡെലിഗേറ്റ്  സീറോ - മലബാർ സഭാ ആസ്ഥാനത്ത്; മൗണ്ടിൽ തിരക്കിട്ട കൂടിക്കാഴ്ചകൾ

പൊന്തിഫിക്കൽ ഡെലിഗേറ്റ് സീറോ - മലബാർ സഭാ ആസ്ഥാനത്ത്; മൗണ്ടിൽ തിരക്കിട്ട കൂടിക്കാഴ്ചകൾ

കുർബാനയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ എന്നിവരടക്കം പത്തോളം മെത്രാന്മാർ സഹകാർമികരായി
Updated on
1 min read

സീറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ സഭാ ആസ്ഥാനത്ത് ഏകീകൃത കുർബാന. പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ, സീറോ മലബാർ സഭയിലെ ആർച്ച് ബിഷപ്പുമാർ ഉൾപ്പെടെ പത്തോളം മെത്രാന്മാർ സഹകാർമികരായി.

എല്ലാ രൂപതകളിലെയും ചാൻസിലർമാർ കുർബാനയിൽ പങ്കെടുത്തു. വിവിധ സന്യാസഭാ തലവൻമാരും കുർബാനയിൽ പങ്കെടുത്ത് വത്തിക്കാനോടും സീറോ മലബാർ സഭയോടും വിധേയത്വം പ്രഖ്യാപിച്ചു.

പൊന്തിഫിക്കൽ ഡെലിഗേറ്റ്  സീറോ - മലബാർ സഭാ ആസ്ഥാനത്ത്; മൗണ്ടിൽ തിരക്കിട്ട കൂടിക്കാഴ്ചകൾ
എറണാകുളം- അങ്കമാലി അതിരൂപതയില്‍ ക്രിസ്മസിന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും

മൗണ്ടിൽ തിരക്കിട്ട കൂടികാഴ്ചകൾ നടന്നു. കർദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, എറണാകുളം അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ എന്നിവർ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി.

എറണാകുളം - അങ്കമാലി അതിരൂപതയിലെ കൂരിയ അംഗങ്ങളും സഭാ ആസ്ഥാനത്ത് എത്തി ഏകീകൃത കുർബാന അർപ്പിച്ചു. വികാരി ജനറൽ വർഗീസ് പൊട്ടക്കൽ, ചാൻസിലർ മാർട്ടിൻ കല്ലിങ്കൽ, പ്രൊക്യുറേറ്റർ പോൾ മാടശ്ശേരി എന്നിവർ സിനഡ് കുർബാനയിൽ പങ്കെടുത്ത് വത്തിക്കാന് വിധേയത്വം പ്രഖ്യാപിച്ചു.

logo
The Fourth
www.thefourthnews.in