ഓഗസ്റ്റ് 20നകം
ഏകീകൃത കുര്‍ബാന നടപ്പാക്കണം;
വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപാപ്പയുടെ പ്രതിനിധി

ഓഗസ്റ്റ് 20നകം ഏകീകൃത കുര്‍ബാന നടപ്പാക്കണം; വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപാപ്പയുടെ പ്രതിനിധി

വിമത വൈദികർക്ക് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന്റെ അന്ത്യശാസനം
Published on

ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് മാർപാപ്പയുടെ പ്രതിനിധിയുടെ അന്ത്യശാസനം. ഈ മാസം 20ന് മുന്‍പ് ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിൽ നിർദേശം നൽകി. ഉത്തരവ് നടപ്പാക്കത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഓഗസ്റ്റ് 20നകം
ഏകീകൃത കുര്‍ബാന നടപ്പാക്കണം;
വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപാപ്പയുടെ പ്രതിനിധി
കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയുടെ പ്രതിനിധിക്കെതിരെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം

അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയിരുന്നു. ഏകീകൃത കുര്‍ബാന നടപ്പിലാക്കുന്നതിന് തടസം നില്‍ക്കുന്നതും മാര്‍പാപ്പയുടെ ഉത്തരവ് ലംഘിക്കാൻ നേതൃത്വം നല്‍കുന്നതും വിമത വൈദികരാണെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കുര്‍ബാന നടപ്പാക്കാന്‍ വൈദികര്‍ക്ക് അന്ത്യശാസനം നല്‍കിയത്.

ഓഗസ്റ്റ് 20നകം
ഏകീകൃത കുര്‍ബാന നടപ്പാക്കണം;
വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപാപ്പയുടെ പ്രതിനിധി
ഏകീകൃത കുർബാന തർക്കം: സെന്റ് മേരീസ് ബസിലിക്ക തുറക്കുന്നതിൽ ആശയക്കുഴപ്പം; ധാരണയായെന്ന് സിനഡ്, ഇല്ലെന്ന് പള്ളി വികാരി

അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമായി മാര്‍പാപ്പയുടെ പ്രതിനിധി പുറപ്പെടുവിച്ച സര്‍ക്കുലറും കഴിഞ്ഞ ദിവസം പള്ളികളില്‍ വായിച്ചിരുന്നില്ല. ഏകീകൃത കുര്‍ബാന നടപ്പിലാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിന് മുഴുവന്‍പേരുടെയും പിന്തുണ വേണമെന്നുമായിരുന്നു സര്‍ക്കുലര്‍. അതിരൂപതയില്‍ നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ സിറില്‍ വാസിലിനെ വിശ്വാസികള്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ബിഷപ്പിന് നേരെ കുപ്പിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത പ്രതിഷേധക്കാരെ പോലീസെത്തിയാണ് നീക്കിയത്.

അതേസമയം കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ തുറക്കുന്നതിലും തീരുമാനമായില്ല. സീറോ മലബാര്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ബസിലിക്ക തുറക്കാന്‍ തീരുമാനമായെങ്കിലും തുറക്കില്ലെന്ന നിലപാടിലാണ് പള്ളി വികാരി.

logo
The Fourth
www.thefourthnews.in