ഹര്‍ത്താല്‍: സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി; ക്രമസമാധാന പാലനത്തിന് മുഴുവന്‍ പോലീസ് സേനയും
സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശവുമായി പോലീസ്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ക്കും എതിരെ കേസെടുക്കാനും, ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിലും നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആകമാനം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാതായി പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ സേനാംഗങ്ങളെയും വിന്യസിച്ച് കൊണ്ട് ക്രമസമാധാനപാലനം ഉറപ്പാക്കാനാണ് തീരുമാനം
സംസ്ഥാനത്തെ മുഴുവന്‍ സേനാംഗങ്ങളെയും വിന്യസിച്ച് കൊണ്ട് ക്രമസമാധാന പാലനം ഉറപ്പാക്കാനാണ് തീരുമാനം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാലും നടപടിയുണ്ടാവും. പ്രതിഷേധക്കാര്‍ പൊതു സ്ഥലത്ത് കൂട്ടം കൂടാതിരിക്കുന്നത് ഉള്‍പ്പെടെ പോലീസ് ശ്രദ്ധ ചെലുത്തും. സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവരെയും കേസെടുക്കും.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവരെയും കേസെടുക്കും. ആവശ്യമുള്ളവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഹര്‍ത്താലിന്റെ പശ്ചാലത്തില്‍ കേരള ,കണ്ണൂര്‍ , സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ മുടക്കില്ലെന്ന് കെഎസ്ആര്‍ടിസി
ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ മുടക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പൊതുഗതാഗതത്തിന് പോലീസ് സംരക്ഷണം ഒരുക്കും. കേരള സര്‍വകലാശാല ബി എഡ് പ്രവേശനത്തിനായി കൊല്ലം എസ് എന്‍ കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷന്‍ നടപടികളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. അതേ സമയം നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കേരള പി എസ് സി അറിയിച്ചു.
ഇന്നലെ നടന്ന പരിശോധനയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 45 പേര്‍ അറസ്റ്റിലായിട്ടുണ്ട്. എറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കേരളത്തില്‍ നിന്നാണ്. 19 പേര്‍. ഒ എം എ സലാം, ജസീര്‍ കെ പി, വി പി നസറുദീന്‍ ഇളമരം, മുഹമ്മദ് ബഷീര്‍, സഫീര്‍ കെ പി, ഇ അബൂബക്കര്‍, പി കോയ, ഇ എം അബ്ദുള്‍ റഹ്‌മാന്‍, നജ്മുദീന്‍, സൈനുദീന്‍ ടി എസ്, യഹിയ കോയ തങ്ങള്‍, കെ മുഹമ്മദലി, സി ടി സുലൈമാന്‍, പി കെ ഉസ്മാന്‍, കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അന്‍സാരി പി, എം എം മുജീബ് എന്നിവരാണ് കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍. കര്‍ണാടക 7, തമിഴ്നാട് 11, ആന്ധ്ര പ്രദേശ്- 4, ഉത്തര്‍പ്രദേശ് 1, തെലങ്കാന-1 , രാജസ്ഥാന്‍ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അറസ്റ്റ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ റെയ്ഡെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.