പിഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചപ്പോള്‍
പിഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചപ്പോള്‍

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: 248 പേരുടെ സ്വത്ത് കണ്ടുകെട്ടി, കൂടുതല്‍ മലപ്പുറത്ത്

ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.
Updated on
1 min read

പോപുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടം ഈടാക്കുന്നതിന്‌റെ ഭാഗമായി സംസ്ഥാനത്ത് 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി സര്‍ക്കാര്‍. ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. 14 ജില്ലകളിലെയും ജപ്തിയുടെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ജപ്തി നടപടികള്‍ ഉണ്ടായിട്ടുള്ളത്.

126 പേരുടെ സ്വത്തുക്കളാണ് ജില്ലയില്‍ കണ്ടുകെട്ടിയത്. തിരുവന്തപുരം- അഞ്ച്, കൊല്ലം- ഒന്ന്, പത്തനംതിട്ട- ആറ്, ആലപ്പുഴ- അഞ്ച്, കോട്ടയം- അഞ്ച്, ഇടുക്കി- ആറ്, എറണാകുളം- ആറ് ത്യശൂര്‍- 18, പാലക്കാട്- 23, മലപ്പുറം 126, കോഴിക്കോട-് 22, വയനാട്- 11,കാസര്‍ഗോഡ് 8 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള ജപ്തിയുടെ വിവരങ്ങള്‍.

പിഎഫ്ഐയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചപ്പോള്‍
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയ വസ്തുക്കളിൽ ചില തർക്കങ്ങൾ നിലനില്‍ക്കുന്നതായും സർക്കാർ റിപ്പോർട്ടില്‍ പറയുന്നു. ജില്ലയില്‍ ആളുമാറി ജപ്തി നടപടികള്‍ ഉണ്ടായെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടില്‍ ഇത്തരം ഒരു പരാമര്‍ശമമെന്നാണ് വിലയിരുത്തല്‍.

പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സെപ്റ്റംബര്‍ 23ന് പോപുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമം സംഭവങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്.

logo
The Fourth
www.thefourthnews.in