എഡിഎമ്മിനെതിരായ ആരോപണത്തിന്റെ തെളിവ് കണ്ടെത്താൻ പോലീസ്; ചോദ്യം ചെയ്ത ശേഷം പി പി ദിവ്യ വീണ്ടും ജയിലിലേക്ക്

എഡിഎമ്മിനെതിരായ ആരോപണത്തിന്റെ തെളിവ് കണ്ടെത്താൻ പോലീസ്; ചോദ്യം ചെയ്ത ശേഷം പി പി ദിവ്യ വീണ്ടും ജയിലിലേക്ക്

ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകിയത്
Updated on
1 min read

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ട് കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. വൈകിട്ട് 5 മണിവരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ദിവ്യയെ വീണ്ടും ജയിലിലേക്ക് മാറ്റി. രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസമാണ് കോടതി അനുവദിച്ചത്.

എഡിഎമ്മിനെതിരായ ആരോപണത്തിന്റെ തെളിവ് കണ്ടെത്താൻ പോലീസ്; ചോദ്യം ചെയ്ത ശേഷം പി പി ദിവ്യ വീണ്ടും ജയിലിലേക്ക്
പി പി ദിവ്യ പിടിയില്‍, കസ്റ്റഡിയിലെടുത്തെന്ന് പോലീസ്, നടപടി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ

പ്രേരണാക്കുറ്റമാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്. നേരത്തെ മൂന്ന് മണിക്കൂർ ദിവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതും പരാമർശങ്ങൾ നടത്തിയതും ആസൂത്രണം ചെയ്താണെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ നവീൻ ബാബുവിനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നൽകിയിരുന്നില്ല. ഇതിന്റെ വിശദാംശങ്ങളായിരിക്കും പോലീസ് തേടുക.

ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഒക്ടോബർ 29ന് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ അറസ്റ്റിലാകുന്നത്. ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്.

logo
The Fourth
www.thefourthnews.in