ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

സര്‍ക്കാര്‍ വിരുദ്ധതയില്ലെന്ന് തെളിഞ്ഞെതായി യുആര്‍ പ്രദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു
Updated on
1 min read

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്ന് കെ രാധാകൃഷ്ണന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. പതിനായിരത്തിന് മുകളില്‍ വോട്ടു നേടി ചേലക്കരയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധതയില്ലെന്ന് തെളിഞ്ഞെതായി യുആര്‍ പ്രദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചേലക്കര വീണ്ടും എല്‍ഡിഎഫിനെ ചേര്‍ത്തു പിടിച്ചെന്നും പ്രദീപ് പറഞ്ഞു. ചേലക്കരയും ചേലക്കരയിലെ ജനങ്ങളും എന്‌റെ പാര്‍ട്ടിയും വിജയിച്ചിരിക്കുന്നെന്നും പ്രദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതികരിച്ചു. 'ചേലക്കരയില്‍ ഉണ്ടായത് അഭിമാനകരമായ വിജയമാണെന്നും കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടിയാണിതെന്നും മന്ത്രി കെ രാജന്‍ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്പടിച്ച് നടത്തിയ പ്രചരണം ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു
പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. എല്‍ഡിഎഫ് തങ്ങളുടെ തട്ടകമായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ വലിയ പ്രതീക്ഷ നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ രംഗത്ത് ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in