ധൂര്‍ത്ത് ദരിദ്രനാക്കി; മോതിരം വിറ്റാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പ്രവീണ്‍ റാണ

ധൂര്‍ത്ത് ദരിദ്രനാക്കി; മോതിരം വിറ്റാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പ്രവീണ്‍ റാണ

ആഡംബര കാറുകളില്‍ മാത്രം യാത്ര ചെയ്യുക, വലിയ ഹോട്ടലുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യുക തുടങ്ങിയ വലിയ രീതിയിലുള്ള ധൂര്‍ത്തുകള്‍ നടത്തിയാണ് പാപ്പരായതെന്നാണ് റാണ അറിയിച്ചിരിക്കുന്നത്.
Updated on
1 min read

സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ പോലീസ് ചോദ്യം ചെയ്യുന്നു. ധൂര്‍ത്ത് ദരിദ്രനാക്കിയതായി പ്രവീണ്‍ റാണ പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മോതിരം വിറ്റാണ് ഒളിവില്‍ കഴിഞ്ഞതെന്നും പിടിയിലാകുമ്പോള്‍ കൂടെ ഉണ്ടായത് സഹായി നവാസ് ആണെന്നും റാണ പോലീസിനോട് പറഞ്ഞു.

വിവാഹത്തിനായി കോടികള്‍ ചെലവാക്കിയെന്നും 16 കോടി രൂപ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നേരത്തെ മാറ്റിയിരുന്നുവെന്നതും ഉള്‍പ്പെടെ ധൂര്‍ത്തുകളാണ് ചോദ്യംചെയ്യലില്‍ പുറത്തുവരുന്നത്. ആഡംബര കാറുകളില്‍ മാത്രം യാത്ര ചെയ്യുക, വലിയ ഹോട്ടലുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യുക തുടങ്ങിയ വലിയ രീതിയിലുള്ള ധൂര്‍ത്തുകള്‍ നടത്തിയാണ് പാപ്പരായതെന്നാണ് റാണ അറിയിച്ചിരിക്കുന്നത്.

ജനുവരി ആറിന് എറണാകുളത്തുനിന്നും റാണ അങ്കമാലിയില്‍ എത്തുകയും മറ്റൊരു വാഹനത്തില്‍ കോയമ്പത്തൂരിലേക്കും അവിടെ നിന്ന് പൊള്ളാച്ചിയിലേക്കും കടക്കുകയായിരുന്നു. പൊരുമ്പാവൂര്‍ സ്വദേശി ജോയിയുടെ ക്വാറിയിലാണ് റാണ ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച റാണ ഭാര്യയെ ഫോണ്‍ ചെയ്തതോടെയാണ് പിടിക്കപ്പെട്ടത്.

ധൂര്‍ത്ത് ദരിദ്രനാക്കി; മോതിരം വിറ്റാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പ്രവീണ്‍ റാണ
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്‌ക്കെതിരെ നിരവധിപേരാണ് പരാതിയുമായി മുന്നോട്ടുവന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇയാളുടെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സതീശനെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ 22 കേസുകളാണ് നിക്ഷേപത്തട്ടിപ്പില്‍ റാണയ്‌ക്കെതിരെ എടുത്തിരിക്കുന്നത്. വിവിധ ജില്ലകളിലെ റാണയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. 48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിയാണ് റാണ മുങ്ങിയത്.

logo
The Fourth
www.thefourthnews.in