രാഷ്ട്രപതിയുടെ പോലീസ് - അഗ്നിശമന സേന മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 18 പേര്‍ക്ക് പുരസ്കാരം
റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് പ്രഖ്യാപിക്കാറുള്ള രാഷ്ട്രപതിയുടെ പോലീസ് - അഗ്നിശമന സേന മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നായി രാജ്യത്തുടനീളം 1132 പേരാണ് മെഡലിന് അർഹരായത്. കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് രണ്ടുപേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കും പോലീസ് മെഡല്‍ ലഭിച്ചു.
എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സികെ, എസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍എസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്‌ഐ ബി സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി, എഎസ്‌ഐ മിനി കെ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനു മെഡലുകള്‍ ലഭിച്ചത്.
അഗ്നിശമന വിഭാഗത്തിൽ വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറാണ് അർഹനായത്. സ്തുത്യർഹ സേവനത്തിന് എൻ ജിജി, പി പ്രമോദ്, എസ് അനിൽകുമാർ, അനിൽ പി മണി എന്നിവരും അർഹരായി. ധീരതയ്ക്കുള്ള രാഷ്ട്രപതി പുരസ്‌കാരത്തിന് രണ്ടുപേർ അർഹരായി. യുഎൻ ദൗത്യത്തിൽ കോംഗോയിൽ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ധീരതയ്ക്കുള്ള രാഷ്ടപതി പുരസ്‌കാരത്തിന് അർഹരായത്.