പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ

എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
Updated on
1 min read

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലും തിരുവനന്തപുരത്തും നടക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. സംസ്ഥാന സർക്കാരിന് വേണ്ടി വ്യവസായ മന്ത്രി പി രാജീവാണ് കൊച്ചിയിൽ പ്രധാന മന്ത്രിയെ സ്വീകരിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി പ്രദേശങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് തമ്പി സുബ്രഹ്മണ്യൻ അടക്കമുള്ളവർ പോലീസ് കസ്റ്റഡിയിൽ.

വന്ദേ ഭാരത്, വാട്ടർ മെട്രോ എന്നിവയടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ രാഷ്ട്രീയ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് ' യുവം 2023 ' പരിപാടികളിൽ മോദി പങ്കെടുക്കും.

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ
പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: കത്തെഴുതിയ കൊച്ചി സ്വദേശി അറസ്റ്റിൽ

വൈകിട്ട് തേവര സേക്രഡ് ഹാർട്ട് കോളേജിൽ വച്ചാണ് യുവം നടക്കുക. സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മലയാളത്തിലെ പ്രമുഖ താരങ്ങളും പരിപാടിയിലുണ്ടാകും. വൈകിട്ട് എട്ട് ക്രൈസ്തവ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൊച്ചി താജ് വിവാന്ത ഹോട്ടലിൽ വച്ചാകും കൂടിക്കാഴ്ച. ക്രൈസ്തവ വിഭാഗവുമായിട്ടുള്ള അടുപ്പം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

അതേസമയം കൊച്ചിയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് ഗവർണറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി. ഔദ്യോഗിക പരിപാടി അല്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവർണർ കൊച്ചിയിൽ എത്തിയതിന് ശേഷമായിരുന്നു തീരുമാനം. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ സംസ്ഥാനം നല്‍കിയ പട്ടികയിൽ ഗവര്‍ണറേയും ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വീകരിക്കാൻ ഗവർണറുടെ പേരും പട്ടികയിലുണ്ട്.

logo
The Fourth
www.thefourthnews.in