പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം, വ്യാജ സര്‍ട്ടിഫിക്കറ്റിൽ പരാതി നല്‍കി  പ്രിന്‍സിപ്പൽ; വിദ്യയ്‌ക്കെതിരെ പരാതി പ്രവാഹം

പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം, വ്യാജ സര്‍ട്ടിഫിക്കറ്റിൽ പരാതി നല്‍കി പ്രിന്‍സിപ്പൽ; വിദ്യയ്‌ക്കെതിരെ പരാതി പ്രവാഹം

ഗവേഷണത്തിൽ വിദ്യയുടെ ഗെെഡായി തുടരാന്‍ കഴിയില്ലെന്ന് ബിച്ചു എക്‌സ് മലയില്‍
Updated on
1 min read

എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയുടെ പി എച്ച് ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കാലടി സര്‍വകലാശാല ഉത്തരവിട്ടു. വൈസ് ചാന്‍സിലറാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.

സംവരണം അട്ടിമറിച്ചാണ് പ്രവേശനം നടത്തിയതെന്ന് എസ് സി എസ് ടി സെല്ലും കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമച്ച കേസില്‍ വിദ്യക്കെതിരെ എറണാകളും സെന്‍ട്രല്‍ പോലീസിനെ കൂടാതെ കാസർഗോഡ് കരിന്തളം പോലീസും കേസെടുത്തു. അട്ടപ്പാടി ഗവ. കോളജ് പ്രിന്‍സിപ്പൽ അഗളി പോലീസിലും ഇതുസംബന്ധിച്ച് പരാതി നല്‍കി.

പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം, വ്യാജ സര്‍ട്ടിഫിക്കറ്റിൽ പരാതി നല്‍കി  പ്രിന്‍സിപ്പൽ; വിദ്യയ്‌ക്കെതിരെ പരാതി പ്രവാഹം
കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജം; പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് മുൻ വിസി

വ്യാജരേഖ ചമയ്ക്കലെന്ന ഗുരുതരകുറ്റമാണ് വിദ്യക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ താന്‍ ഗൈഡായി തുടരാനാഗ്രഹിക്കുന്നില്ലെന്ന് ഡോ. ബിച്ചു എക്‌സ് മലയില്‍

അതേസമയം വിദ്യയുടെ ഗൈഡ് സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് കാലടി സര്‍വകലാശാലയ്ക്ക് ഡോ. ബിച്ചു എക്‌സ് മലയില്‍ കത്ത് നല്‍കി. വ്യാജരേഖ ചമയ്ക്കലെന്ന ഗുരുതരകുറ്റമാണ് വിദ്യക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ താന്‍ ഗൈഡായി തുടരാനാഗ്രഹിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനിക്കെതിരായ ആരോപണം അന്വേഷിക്കണമെന്നുമാണ് ഡോ ബിച്ചു ആവശ്യപ്പെട്ടത്. ഇതുപ്രകാരം അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ സ്റ്റാൻഡിങ് കമ്മറ്റിയെ വി സി ചുമതലപ്പെടുത്തിയതായി രജിസ്ട്രാര്‍ അറിയിച്ചു.

പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം, വ്യാജ സര്‍ട്ടിഫിക്കറ്റിൽ പരാതി നല്‍കി  പ്രിന്‍സിപ്പൽ; വിദ്യയ്‌ക്കെതിരെ പരാതി പ്രവാഹം
എല്ലാ ഉത്തരവാദിത്വവും വിദ്യയ്ക്ക് മാത്രം!, കയ്യൊഴിയുന്ന 'മുന്‍ഗാമികള്‍'

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലെ സംവരണ തട്ടിപ്പിനെതിരെ നേരത്തെ തന്നെ കോടതിയില്‍ പോയിരുന്നുവെന്ന് വര്‍ഷ

വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കാട്ടിയാണ് ഇന്നലെ രാത്രിയാണ് അഗളി പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം, ദ്യയ്‌ക്കെതിരെ പരാതിയുമായി വര്‍ഷയെന്ന വിദ്യാര്‍ത്ഥിയും രംഗത്തെത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലെ സംവരണ തട്ടിപ്പിനെതിരെ നേരത്തെ തന്നെ കോടതിയില്‍ പോയിരുന്നുവെന്ന് വര്‍ഷ പറയുന്നു. വിദ്യയ്ക്കുപകരം പ്രവേശം കിട്ടേണ്ടിയിരുന്ന വിദ്യാര്‍ത്ഥികളിലൊരാളാണ് വര്‍ഷ.

പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം, വ്യാജ സര്‍ട്ടിഫിക്കറ്റിൽ പരാതി നല്‍കി  പ്രിന്‍സിപ്പൽ; വിദ്യയ്‌ക്കെതിരെ പരാതി പ്രവാഹം
'അങ്ങനെയൊരു സർട്ടിഫിക്കറ്റ് കയ്യിലില്ല, കൊടുത്തിട്ടുമില്ല'; വ്യാജരേഖ വിവാദത്തിൽ വിദ്യ, ആദ്യ പ്രതികരണം ദ ഫോര്‍ത്തിന്

കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മഹാരാജാസ് കോളേജ് അധികൃതരാണ് കരിന്തളം ഗവ. കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നേരത്തെ തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള സിപിഎം നേതാക്കളും മുന്‍ എസ്എഫ്‌ഐ നേതാക്കളും വിദ്യയെ കൈയൊഴിഞ്ഞിരുന്നു. ഏതോ ഒരു കാലത്ത് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ ചെയ്ത കുറ്റത്തിന് എസ്എഫ്‌ഐ എന്ത് പിഴച്ചെന്നായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്.

logo
The Fourth
www.thefourthnews.in