'രാഷ്ട്രീയത്തടവുകാർ എന്ന പദവി നൽകുക'; വിയ്യൂരിൽ തടവുകാരൻ നിരാഹാരസമരത്തിൽ

'രാഷ്ട്രീയത്തടവുകാർ എന്ന പദവി നൽകുക'; വിയ്യൂരിൽ തടവുകാരൻ നിരാഹാരസമരത്തിൽ

തമിഴ്‌നാട് സ്വദേശി ഡോ. ദിനേശാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായ സെപ്റ്റംബർ 13ന് പന്ത്രണ്ട് മണിക്കൂർ നീണ്ട നിരാഹാരസമരം പ്രഖ്യാപിച്ചത്
Updated on
1 min read

കേരള പ്രിസൺ റൂളിൽ രാഷ്ട്രീയ തടവുകാർ എന്ന പദവി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിയൂർ ജയിലിൽ നിരാഹാരസമരം. യുഎപിഎ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന തമിഴ്‌നാട് സ്വദേശി ഡോ. ദിനേശാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായ സെപ്റ്റംബർ 13ന് പന്ത്രണ്ട് മണിക്കൂർ നീണ്ട നിരാഹാരസമരം പ്രഖ്യാപിച്ചത്.

കേരള പ്രിസൺ റൂളിൽ രാഷ്ട്രീയ തടവുകാർ എന്ന വിഭാഗം ഉൾപ്പെടുത്തുക, 94-കാരനായ ഗ്രോ വാസുവിനെ കുറ്റവിമുക്തനാക്കി ഉടനടി ജയിൽ മോചിതനാക്കുക എന്നീ ആവശ്യങ്ങളാണ് ദിനേശ് പ്രധാനമായും ഉന്നയിക്കുന്നത്. കോയമ്പത്തൂരിൽ ദന്ത ഡോക്ടറായിരുന്നു ദിനേഷിനെ രണ്ടുവര്ഷങ്ങള്ക്ക് മുൻപാണ് കേരള പോലീസ് മാവോയിസ്റ്റ് കേസിൽ അറസ്റ്റ് ചെയ്യുന്നത്. 2015 ൽ നിലമ്പൂരിൽ നടന്ന മാവോയിസ്റ്റുകളുടെ യോഗത്തിൽ പങ്കെടുത്തുവെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്.

'രാഷ്ട്രീയത്തടവുകാർ എന്ന പദവി നൽകുക'; വിയ്യൂരിൽ തടവുകാരൻ നിരാഹാരസമരത്തിൽ
നീതിക്കായി ജാമ്യം വേണ്ടെന്ന് പറഞ്ഞ പോരാളി

ലാഹോർ ഗൂഢാലോചന കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്ന ജതിൻ ദാസിന്റെ ഓർമദിനമാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായി ആചരിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്ക് വേണ്ടി ജയിലിൽ നിരാഹാരം കിടന്നാണ് അദ്ദേഹം മരിക്കുന്നത്. 63 ദിവസം നീണ്ട സമരത്തിനൊടുവിൽ 1929 സെപ്റ്റംബർ 13നായിരുന്നു ജതിൻ ദാസിന്റെ അന്ത്യം.

'രാഷ്ട്രീയത്തടവുകാർ എന്ന പദവി നൽകുക'; വിയ്യൂരിൽ തടവുകാരൻ നിരാഹാരസമരത്തിൽ
ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്

2016ൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് ഗ്രോ വാസുവിനെ ജൂലൈയിൽ അറസ്റ്റ് ചെയ്തത്. കേസിലുള്ള മറ്റുപ്രതികളെല്ലാം പിഴയടച്ച് ജാമ്യം എടുത്തിരുന്നു. കേസിലെ വാറന്റ് ലോങ്ങ് പെന്റിങ് ആയതിനെ തുടർന്നായിരുന്നു ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സാക്ഷി വിസ്താരമെല്ലാം പൂർത്തിയായ കേസിൽ ഗ്രോ വാസുവിനെ ഇന്ന്‌ കോടതി വെറുതെ വിട്ടു.

logo
The Fourth
www.thefourthnews.in