പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ രണ്ടാമതും ഇടത് സ്ഥാനാര്‍ഥി സരിന്‍ മൂന്നാമതുമായിരുന്നു
Updated on
1 min read

പോസ്റ്റല്‍ വോട്ടുകളില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിനും മുന്‍തൂക്കം. പാലക്കാട് തപാല്‍ വോട്ടുകള്‍ 957 എണ്ണം പൂര്‍ത്തിയായപ്പോള്‍ സി കൃഷ്ണകുമാറിന്റെ ലീഡ് 130 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ രണ്ടാമതും ഇടത് സ്ഥാനാര്‍ഥി സരിന്‍ മൂന്നാമതുമായിരുന്നു.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 119 വോട്ടിന്റെ ലീഡുനേടി. ചേലക്കരയില്‍ യുആര്‍ പ്രദീപിന്റെ ലീഡ് 62 ആയിരുന്നു.

ചേലക്കര നിയോജക മണ്ഡലത്തിലെ 1486 തപാല്‍ വോട്ടുകളില്‍ 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ 43 എന്നിങ്ങനെയാണ് തപാല്‍ വോട്ടുകള്‍ ലഭിച്ചത്.

logo
The Fourth
www.thefourthnews.in