കന്നിയങ്കത്തില്‍  മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പ്രിയങ്ക നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍
Updated on
1 min read

വയനാട് ഉപതിരഞ്ഞെടുപ്പില്‍ വക്തമായ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ പ്രിയങ്ക തന്നെയാണ് ലീഡ് ചെയ്യുന്നത്. ഏറ്റവും ഒടുവിലത്തെ കണക്ക് വരുമ്പോള്‍ ഭൂരിപക്ഷം ഒന്നരലക്ഷം കടന്നു. തൊട്ടുപിന്നില്‍ സത്യന്‍ മൊകേരിയാണ് മുന്നേറുന്നത്. പ്രിയങ്ക നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.

വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് ഉണ്ടായത്. ഇത് പ്രിയങ്കക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമെന്ന യുഡിഎഫിന്റെ ലക്ഷ്യത്തിന് തിരിച്ചടിയായിരുന്നു. എന്നിരുന്നാലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലും 50000 വോട്ടുകളുടെ ഭൂരിപക്ഷം നേടാനാകുമെന്നാണ് യുഡിഎഫ് പതീക്ഷ.

കന്നിയങ്കത്തില്‍  മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്
പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

2009ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. 2019-ല്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. 2024-ല്‍ 364,422 ആയി ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇത്തവണ പോളിങ് ശതമാനം കുറഞ്ഞുവെങ്കിലും റിക്കോര്‍ഡ് ഭൂരിപക്ഷം നേടാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.

logo
The Fourth
www.thefourthnews.in