പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയിലിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയിലിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു
Updated on
1 min read

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഷാനുവിനെ കൊച്ചിയിലെ ഒരു ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഷാനു ഈ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയിലിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രാജ്യത്ത് ആദ്യമായി എംപോക്സ് ക്ലേഡ് 1ബി വകഭേദം കണ്ടെത്തി; രോഗബാധ മലപ്പുറം സ്വദേശിക്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലേ തിരുവനന്തപുരം സ്വദേശിയായ നടിയുടെ ബലാല്‍സംഗ പരാതിയില്‍ ഷാനുവിനെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവനസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഫ്‌ലാറ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്ന ആരോപണമായിരുന്നു നടി ഉന്നയിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.

logo
The Fourth
www.thefourthnews.in