അരിക്കൊമ്പൻ ദൗത്യം  നീട്ടിവയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധം രൂക്ഷം

അരിക്കൊമ്പൻ ദൗത്യം നീട്ടിവയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധം രൂക്ഷം

ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ, ഇന്ന് കോട്ടയത്തു ഉന്നതതല യോഗം ചേരും
Updated on
1 min read

ഇടുക്കിയിലെ അരിക്കൊമ്പന്‍ ദൗത്യത്തിന് രണ്ടു ദിനം മാത്രം ബാക്കി നില്‍ക്കെ കോടതി ഇടപെട്ട് നടപടികള്‍ തടഞ്ഞതില്‍ ജനരോഷം ഉയരുന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോട്ടയത്ത് ഉന്നതതല യോഗം ചേരും. ശാന്തന്‍ പാറ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരും കോടതി ഇടപെടലില്‍ അതൃപ്തി രേഖപ്പെടുത്തി. ആനയുടെ നിരന്തരം ആക്രമണം നേരിടേണ്ടി വന്ന പ്രദേശവാസികളും ശക്തമായി പ്രതികരിച്ചു. മൃഗസംരക്ഷണ സംഘടനയെന്ന പേരില്‍ തിരുവനന്തപുരം സ്വദേശി കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

അരിക്കൊമ്പൻ ദൗത്യം  നീട്ടിവയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധം രൂക്ഷം
അരികൊമ്പന്‍ ദൗത്യം മാറ്റാൻ ഉത്തരവ്; മാര്‍ച്ച് 29 വരെ വിലക്കി ഹൈക്കോടതി, ആനയെ നിരീക്ഷിക്കുന്നത് തുടരണമെന്ന് കോടതി

അപകടകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് കോടതിയുടെ ഇടപെടല്‍. 29 വരെ എല്ലാ ഒരുക്കങ്ങളും നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവ്. 26 നാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ദൗത്യം താത്കാലികമായി നിർത്തിവച്ചത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. പീപ്പിൾസ് ഫോർ ആനിമൽ എന്ന സംഘടനയുടെ ഹർജിയെത്തുടർന്നാണ് കോടതി ഉത്തരവ്.

താത്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കുങ്കി ആനകളെ തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in