കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികള്‍; പുതുപ്പള്ളിയിലെ പരസ്യപ്രചാരണം അവസാനിച്ചു

കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികള്‍; പുതുപ്പള്ളിയിലെ പരസ്യപ്രചാരണം അവസാനിച്ചു

ഇടത് മുന്നണിയുടേയും യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു
Published on

ഒരു മാസം നീണ്ടുനിന്ന പുതുപ്പള്ളിയിലെ പരസ്യപ്രചരണം അവസാനിച്ചു.

ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്.

ഉച്ചയോടെ തന്നെ പാമ്പാടി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഇടത് മുന്നണിയുടേയും യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി പ്രകമ്പനം കൊള്ളിക്കുന്ന കൊട്ടിക്കലാശത്തിനാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.

കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിൽ എത്തി അണികളെ കണ്ടുവെങ്കിലും ചാണ്ടി ഉമ്മൻ കൊട്ടിക്കലാശത്തിന് നിന്നില്ല

ഉച്ചയ്ക്ക് മുന്‍പ് ശശി തരൂരിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തു. കെ സുധാകരനും ചാണ്ടിക്കൊപ്പം ഇന്നുണ്ടായിരുന്നു.

ആവേശകരമായ കൊട്ടിക്കലാശമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും നടത്തിയത്.

ജയ്ക്ക് സി തോമസ് പാമ്പാടിലേക്ക് എത്തിയതോടെ ഇടത് പ്രവര്‍ത്തകരുടെ ആവേശം കൊടുമുടി കയറി.

കൊട്ടിക്കലാശത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിനൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമുണ്ടായിരുന്നു.

പുതുപ്പള്ളി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് മുന്നണികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

logo
The Fourth
www.thefourthnews.in