പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മന്‍

വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയെന്ന് യുഡിഎഫ്
Updated on
1 min read

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയെന്ന് ആരോപിച്ചാണഅ ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍രവി മുഖേന വക്കീല്‍നോട്ടീസ് അയച്ചത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തം; സെപ്റ്റംബര്‍ അഞ്ചിന് മണ്ഡലത്തില്‍ പൊതുഅവധി

2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ (ഇറോള്‍ അപ്‌ഡേഷന്‍) പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ വിശദീകരണം. എന്നാല്‍ ഓഗസ്റ്റ് പത്തിന് ശേഷം അപേക്ഷ സമര്‍പ്പിക്കപ്പെട്ട പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് യുഡിഎഫിന്റെ പരാതി. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസ് വ്യക്തമാക്കുന്നു.

Attachment
PDF
TapScanner 08-21-2023-20꞉24.pdf
Preview

പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് വോട്ടെടുപ്പ്.  സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, സിപിഎം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍, എന്നിവരെ കൂടാതെ ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ലൂക്ക് തോമസാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. പി കെ ദേവദാസ്,ഷാജി,സന്തോഷ് പുളിക്കല്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്.

logo
The Fourth
www.thefourthnews.in