കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അതൃപ്തി, പഞ്ചായത്ത് ഭരണം കൊള്ളാം

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അതൃപ്തി, പഞ്ചായത്ത് ഭരണം കൊള്ളാം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രതികരിക്കാൻ സർവെയിൽ പങ്കെടുത്ത ഒരു വലിയ വിഭാഗം വിസമ്മതിച്ചു
Updated on
2 min read

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് അതൃപ്തി. ദ ഫോര്‍ത്ത് എഡ്യുപ്രസ് അഭിപ്രായ സര്‍വെയിലാണ് വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയത്. അതേസമയം പഞ്ചായത്ത് ഭരണത്തില്‍ പൊതുവില്‍ തൃപ്തിയാണ് വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്നത്.

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തിന് 25.44 ശതമാനം പേര്‍ വളരെ മോശമെന്നും 21.61 ശതമാനം പേര്‍ മോശമെന്നും അഭിപ്രായപ്പെട്ടു. അതായത് 47.05 ശതമാനം ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് 36.39 ശതമാനം പേര്‍ സ്വീകരിച്ചത്. 11.22 ശതമാനം പേരാണ് സംസ്ഥാന സര്‍ക്കാരിന്റ പ്രവര്‍ത്തനം കൊള്ളാമെന്ന് അഭിപ്രായമുള്ളവര്‍. 5.34 ശതമാനം പേര്‍ വളരെ മികച്ചതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും വിലയിരുത്തുത്തുന്നു.

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അതൃപ്തി, പഞ്ചായത്ത് ഭരണം കൊള്ളാം
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 60,000 കടക്കും; ദ ഫോര്‍ത്ത് എഡ്യുപ്രസ് സര്‍വെ

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറെല്ലെന്നാണ് 46.72 ശതമാനം ആളുകളുടെ നിലപാട്. 16.12 ശതമാനം ആളുകള്‍ കേന്ദ്ര ഭരണം മോശമാണെന്ന് പറയുമ്പോള്‍ 15.44 ശതമാനം ആളുകള്‍ തീര്‍ത്തും മോശമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്ന അഭിപ്രായക്കാരാണ്. 16.53 ശതമാനം ആളുകള്‍ കേന്ദ്ര ഭരണം മികച്ചതാണെന്ന് പറയുമ്പോള്‍ 5.19 ശതമാനം ആളുകള്‍ വളരെ മികച്ചതാണെന്നും അഭിപ്രായപ്പെടുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുവില്‍ ഉള്ള അതൃപ്തി, പഞ്ചായത്ത് മെമ്പര്‍മാരുടെ കാര്യത്തില്‍ ഇല്ല. 43.66 ശതമാനം ജനങ്ങളും സ്വന്തം വാര്‍ഡ് മെമ്പര്‍മാരുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. 6.14 ശതമാനം ആളുകള്‍ മാത്രമാണ് വാര്‍ഡ് മെമ്പര്‍മാരുടെ പ്രവര്‍ത്തനം മോശമാണെന്ന് അഭിപ്രായമുള്ളവര്‍. വളരെ മോശമെന്ന് പറയുന്ന 6.41 ആളുകളുമുണ്ട്. മെമ്പര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറല്ലെന്ന നിലപാടാണ് 28.79 ശതമാനം ആളുകളും സ്വീകരിച്ചത്.

എല്‍ഡിഎഫ് ഉയര്‍ത്തിയ വികസനചര്‍ച്ചകള്‍ ജനങ്ങളെ സ്വാധീനിക്കുമ്പോഴും അതിനെ വോട്ടാക്കി പരിവര്‍ത്തിപ്പിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നത് കൂടിയാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്

സര്‍വെ പ്രകാരം യുഡിഎഫിലെ ചാണ്ടി ഉമ്മന്‍ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണ്ടെത്തിയത്. മണ്ഡലത്തിലെ വികസന കാര്യത്തില്‍ വലിയ ശതമാനം ആളുകള്‍ക്കും മതിപ്പില്ലെന്നും സര്‍വെ റിപ്പോര്‍ട്ടിലുണ്ട്. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് എല്‍ഡിഎഫാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് പൊതുവില്‍ തൃപ്തരാണെന്നുമാണ് സര്‍വെ പറയുന്നത്. അതായത് എല്‍ഡിഎഫ് ഉയര്‍ത്തിയ വികസനചര്‍ച്ചകള്‍ ജനങ്ങളെ സ്വാധീനിക്കുമ്പോഴും അതിനെ വോട്ടാക്കി പരിവര്‍ത്തിപ്പിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നത് കൂടിയാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in