മണര്‍കാടും എല്‍ഡിഎഫിനെ തുണച്ചില്ല, ജെയ്ക്കിന്റെ നാട്ടിലും ചാണ്ടി ഉമ്മന്റെ മുന്നേറ്റം

മണര്‍കാടും എല്‍ഡിഎഫിനെ തുണച്ചില്ല, ജെയ്ക്കിന്റെ നാട്ടിലും ചാണ്ടി ഉമ്മന്റെ മുന്നേറ്റം

കൂരോപ്പാട മണര്‍ക്കാട് മേഖലകള്‍ ഉള്‍പ്പെട്ട അഞ്ചാം റൗണ്ടില്‍ 2021 ല്‍ 786 വോട്ടിന്റെ ലീഡായിരുന്നു ജെയ്ക് സി തോമസ് നേടിയത്.
Updated on
1 min read

പുതുപ്പളി ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് കുതിക്കുമ്പോള്‍ എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളിലും ചാണ്ടി ഉമ്മന് ലീഡ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പഞ്ചായത്തില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ വന്‍ ലീഡ് നേടി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന ജെയ്ക് സി തോമസ് ലീഡ് നേടിയ മേഖലകളില്‍ പോലും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല.

മണര്‍കാടും എല്‍ഡിഎഫിനെ തുണച്ചില്ല, ജെയ്ക്കിന്റെ നാട്ടിലും ചാണ്ടി ഉമ്മന്റെ മുന്നേറ്റം
ചരിത്രക്കുതിപ്പില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 37,719; അപ്പയുടെ പതിമൂന്നാം വിജയമെന്ന് പ്രതികരണം

കൂരോപ്പാട മണര്‍ക്കാട് മേഖലകള്‍ ഉള്‍പ്പെട്ട അഞ്ചാം റൗണ്ടില്‍ 2021 ല്‍ 786 വോട്ടിന്റെ ലീഡായിരുന്നു ജെയ്ക് സി തോമസ് നേടിയത്. മണര്‍ക്കാട് പഞ്ചായത്തിലെ 71 മുതല്‍ 84 വരെയുള്ള ബുത്തുകള്‍ ഉള്‍പ്പെട്ട ആറാം റൗണ്ടില്‍ 518 വോട്ടുകളും ജെയ്ക് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ ചാണ്ടി ഉമ്മനെ പുര്‍ണമായും പിന്തുണയ്ക്കുന്ന നിലയാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

മണര്‍കാടും എല്‍ഡിഎഫിനെ തുണച്ചില്ല, ജെയ്ക്കിന്റെ നാട്ടിലും ചാണ്ടി ഉമ്മന്റെ മുന്നേറ്റം
പുതുപ്പള്ളിയുടെ ട്രെന്‍ഡ് ചാണ്ടി ഉമ്മന് ഒപ്പം; ആദ്യറൗണ്ടില്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മുന്നേറ്റം

ഒന്ന്, രണ്ട് റൗണ്ടുകളില്‍ ഉള്‍പ്പെട്ട അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുര്‍ത്തിയാപ്പോള്‍ തന്നെ മണ്ഡലത്തിലെ ട്രെന്‍ഡ് വ്യക്തമായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേടിയ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ മറികടന്നു. ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എണ്ണായിരത്തിലധികം വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ ലീഡ് നേടിയത്. ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ഡി എഫിന്റെ ജെയ്ക് സി തോമസിന് രണ്ട് റൗണ്ടുകളില്‍ നിന്ന് 8144 വോട്ടുകളായിരുന്നു ലഭിച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 10218 വോട്ടുകളും.

മണര്‍കാടും എല്‍ഡിഎഫിനെ തുണച്ചില്ല, ജെയ്ക്കിന്റെ നാട്ടിലും ചാണ്ടി ഉമ്മന്റെ മുന്നേറ്റം
"ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം, ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ", പരാജയം സമ്മതിച്ച് എ കെ ബാലന്‍

വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി 2021 ല്‍ നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നിരുന്നു. 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിജയം. എന്നാല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം പിന്നിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in