പി ശശിക്കെതിരെ പരാതി എഴുതി നല്‍കും; പോലീസിനെതിരായ പരാതികൾ അറിയിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ട് പി വി അന്‍വര്‍

പി ശശിക്കെതിരെ പരാതി എഴുതി നല്‍കും; പോലീസിനെതിരായ പരാതികൾ അറിയിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ട് പി വി അന്‍വര്‍

മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും അദ്ദേഹം പുറത്തുവിട്ടു.
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാതി എഴുതിനല്‍കുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. പി ശശിക്കെതിരെ പരാതിയൊന്നും എഴുതി നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം.

വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി വി അന്‍വര്‍ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും നല്‍കിയ പരാതിയില്‍ പി ശശിയുടെ പേരുണ്ടായിരുന്നില്ലെന്ന് പി വി അന്‍വര്‍ സമ്മതിച്ചു. ഒപ്പം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും അദ്ദേഹം പുറത്തുവിട്ടു.

പി ശശിക്കെതിരെ പരാതി എഴുതി നല്‍കും; പോലീസിനെതിരായ പരാതികൾ അറിയിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ട് പി വി അന്‍വര്‍
അന്‍വറിനെ തള്ളി സിപിഎം; പരാതികളിൽ പാര്‍ട്ടിതല അന്വേഷണമില്ല, പി ശശിക്കെതിരെ എഴുതിനൽകിയ പരാതിയില്ല, ഭരണതല അന്വേഷണം മികച്ചതെന്നും എം വി ഗോവിന്ദന്‍

പോലീസിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇരകളായവർ പരാതിപ്പെടാൻ വാട്സാപ്പ് നമ്പറും അൻവർ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം പരാതികൾ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണയിലെ റിദാൻ ബാസിലിന്റെ കൊലപാതകത്തിലും കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തലിലും അന്നത്തെ മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസിന് പങ്കുണ്ടെന്ന വാദമാണ് അൻവർ വെള്ളിയാഴ്ചയും ആവർത്തിച്ചത്.

താൻ നിലവിൽ നൽകിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ശനിയാഴ്ച മൊഴി നൽകുമെന്നും അൻവർ അറിയിച്ചു. നീതിയുക്തമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥൻ എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in