ലക്ഷ്യം 'ഇന്ത്യ' മുന്നണി,
പി വി അന്‍വര്‍ ഡിഎംകെയിലേക്ക്?

ലക്ഷ്യം 'ഇന്ത്യ' മുന്നണി, പി വി അന്‍വര്‍ ഡിഎംകെയിലേക്ക്?

പി വി അന്‍വറിന് വേണ്ടി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ മകനും കളത്തിലിറങ്ങിയതായാണ് വിവരം
Updated on
1 min read

നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ, നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഡിഎംകെയിലേക്ക് പോകുന്നതായി സൂചന.ഇതിന്‌റെ ഭാഗമായി ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പി വി അന്‍വറിന് വേണ്ടി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ മകനും കളത്തിലിറങ്ങിയതായാണ് വിവരം. ഡിഎംകെയുമായി സഹകരിക്കുന്നതിന് മുന്നോടിയായി അന്‍വറിന്റെ മകന്‍ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുമായി കൂടിക്കാഴ്ച നടത്തി.

അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായി വിച്ഛേദിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. എന്നാല്‍ ദക്ഷണേന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംകെയുമായി ചേര്‍ന്ന് മുന്നോട്ടുപോകാനുള്ള പദ്ധതി നേരത്തേ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇതിന്‌റെ ഭാഗമായാണ് ഇന്ന് ഡിഎംകെ നേതാക്കളെ കാണാനായി അന്‍വര്‍ ചെന്നൈയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

ഡിഎംകെയുടെ ഭാഗമാകുന്നതോടെ ഇന്ത്യ മുന്നണിയുട ഭാഗമാകാനും അന്‍വറിന് സാധിക്കും.

ലക്ഷ്യം 'ഇന്ത്യ' മുന്നണി,
പി വി അന്‍വര്‍ ഡിഎംകെയിലേക്ക്?
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ആശ്വാസം, കുറ്റവിമുക്തനാക്കി കോടതി

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുമൊക്കെ അന്‍വര്‍ തുടരെത്തുടരെ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു.

logo
The Fourth
www.thefourthnews.in